ADVERTISEMENT

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് മൂന്നാം വർത്തിലേക്ക് പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ ഡാറ്റയിൽ തിരുത്തലുകൾ വരുത്താൻ അവസരം. പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലുള്ളവ ഒഴിവാക്കാനും ആവശ്യപ്പെടാം. ജൂൺ 10 നു മുൻപ് ഇതിനുള്ള അപേക്ഷ നൽകണം. വിവിധ സർക്കാർ വകുപ്പുകൾ, യൂണിവേഴ്സിറ്റികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഡിഡിഒ മാർക്ക് അപേക്ഷ സമർപ്പിക്കാം. പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസർമാർക്കാണ് അപേക്ഷ നൽകേണ്ടത്.

ഡാറ്റയിലെ തെറ്റുകൾ പരിശോധിച്ച് വ്യക്തിഗത വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനും ആശ്രിതരെ കൂട്ടിച്ചേർക്കുന്നതിനും കഴിയും. ഒഴിവാക്കേണ്ടവരെ ഒഴിവാക്കുകയും ചെയ്യാം. നിർദ്ദിഷ്ട തീയതിക്കു ശേഷം സ്റ്റാറ്റസ് റിപ്പോർട്ടിൽ വരുത്തുന്ന തിരുത്തലുകൾ മെഡിസെപ് ഐഡി കാർഡിൽ പ്രതിഫലിക്കില്ല. എന്നാൽ നവജാത ശിശുക്കൾ, പുതുതായി വിവാഹം കഴിക്കുന്നവർ എന്നിവരുടെ വിവരങ്ങൾ തുടർന്നും ഉൾപ്പെടുത്താം.

വിരമിച്ച ജീവനക്കാർ എന്തു ചെയ്യണം?
 

സർവീസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാരുടെ മെഡിസെപ് ഐഡി ഡിഡിഒമാർ ബ്ലോക്ക് ചെയ്യും. പിന്നീട് ബന്ധപ്പെട്ട ട്രഷറികളിൽ നൽകുന്ന പെൻഷൻ അപേക്ഷയിൽ സർവീസ് കാലയളവിൽ ഉണ്ടായിരുന്ന മെഡിസെപ് ഐഡിയും പെൻ നമ്പറും രേഖപ്പെടുത്തണം. ട്രഷറി ഓഫീസർ അതു പരിശോധിച്ച് ഉറപ്പുവരുത്തി എംപ്ലോയി പ്രൊഫൈലിലുള്ള മെഡിസെപ് ഐഡി പെൻഷൻ പ്രൊഫൈലിലേക്ക് മാറ്റും. നിലവിലുള്ള പെൻഷൻകാർക്ക് വിവരങ്ങൾ തിരുത്തുന്നതിനും കൂട്ടിച്ചേർക്കാനും അവസരം ഉപയോഗിക്കാം.

പുതിയ ജീവനക്കാർ ശ്രദ്ധിക്കേണ്ടത്
 

പുതുതായി സർക്കാർ സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർ പദ്ധതിയിൽ ചേരാനുള്ള നിർദ്ദിഷ്ട അപേക്ഷാഫോറം പൂരിപ്പിച്ചു  നൽകണം. മെഡിസെപ് വെബ്സൈറ്റിലെ ഡിഡിഒ ലോഗിൻ ഉപയോഗിച്ച് ബന്ധപ്പെട്ട ഡിഡിഒ മാർ മെഡിസെപ് ഐഡി ജനറേറ്റ് ചെയ്യും. ഇതു പൂർത്തിയായാൽ മാത്രമേ മെഡിസെപ് ഡാറ്റ ഇൻഷുറൻസ് കമ്പനിക്ക് കൈമാറാൻ കഴിയൂ.

സ്റ്റാറ്റസ് പരിശോധിക്കാം
 

എല്ലാ മെഡിസെപ് ഉപഭോക്താക്കളും തങ്ങളുടെ സ്റ്റാറ്റസ് പരിശോധിച്ച് നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തണം. മെഡിസെപ് വെബ്സൈറ്റിലെ സ്റ്റാറ്റസ് മെനുവിൽ പെൻനമ്പർ / എംപ്പോയി ഐഡി / പിപിഒ നമ്പർ / പെൻഷൻ ഐഡി, ജനനത്തീയതി, വകുപ്പിൻ്റെ / ട്രഷറിയുടെ പേര് എന്നീ വിവരങ്ങൾ നൽകി സ്റ്റാറ്റസ് പരിശോധിക്കാം.

English Summary:

Urgent MEDISEP Data Update: Correct Your Information by June 10 for Seamless Coverage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com