ADVERTISEMENT

സ്വർണ വായ്പാരംഗത്തെ മുൻനിരക്കാരായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (ബ്ലൂ മുത്തൂറ്റ്) പതാകവാഹക കമ്പനിയും രാജ്യത്തെ മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായ വളര്‍ച്ച കൈവരിച്ചു. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 28.46 ശതമാനം വര്‍ധനവോടെയാണ്.

രണ്ടാം പാദത്തിലെ സംയോജിത വായ്പ വിതരണം 15,633.50 കോടി രൂപയാണ്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ സംയോജിത വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 35.48 ശതമാനം വര്‍ധനയോടെ 2,113.78 കോടി രൂപയായി. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തി 269.37 കോടി രൂപയുടെ അറ്റാദായത്തോടെ  41,873.15 കോടി രൂപയിലെത്തി. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തെ അപേക്ഷിച്ച് 28.46 ശതമാനം വര്‍ധനയാണ് കൈവരിച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലെ വായ്പ വിതരണം12,741.80 കോടി രൂപയായി ഉയര്‍ന്നു. ഇത് 2024 ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 11.34 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ‍കൈകാര്യം ചെയ്യുന്ന ആസ്തി 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ നിന്നും 35.46 ശതമാനം വളര്‍ച്ചയോടെ ഈ പാദത്തില്‍ 27,043.35 കോടി രൂപയായി.

English Summary:

Muthoot Fincorp reports strong Q2 FY25 results with 28.46% YoY net profit growth, driven by robust loan disbursements and AUM expansion. Learn more about their impressive financial performance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com