ADVERTISEMENT

ഇസ്‍ലാമബാദ്∙ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് ജസ്പ്രീത് ബുമ്ര പരുക്കേറ്റു പുറത്തായതിനു പിന്നാലെ താരത്തെക്കുറിച്ച് പാക്ക് ക്രിക്കറ്റ് ഇതിഹാസം ശുഐബ് അക്തർ മുൻപു പറഞ്ഞ കാര്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു വർഷത്തിനകം ബുമ്രയ്ക്കു പരുക്കേൽക്കുമെന്നായിരുന്നു അക്തറിന്റെ പ്രവചനം. കാര്യവട്ടത്തു നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20ക്കു തൊട്ടുമുൻപാണ് ബുമ്രയ്ക്കു പുറം വേദന അനുഭവപ്പെടുന്നത്. തുടർന്ന് താരത്തെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കി.

ബുമ്രയുടെ വ്യത്യസ്തമായ ബോളിങ് ആക്ഷൻ അദ്ദേഹത്തിന്റെ കരിയറിനെ മോശമായി ബാധിക്കുമെന്നാണ് അക്തര്‍ പ്രവചിച്ചത്. താരത്തിനു പരുക്കേൽക്കാനുള്ള സാധ്യതയേറെയുണ്ടെന്നായിരുന്നു അക്തറിന്റെ കണ്ടെത്തൽ. ‘‘ ഫ്രണ്ട് ഓൺ ആക്ഷനിലാണു ബുമ്ര പന്തെറിയുന്നത്. ഇത്തരം ആക്ഷനുള്ള താരങ്ങൾ അവരുടെ പുറകു വശവും തോളിന്റെ വേഗവും ഉപയോഗിച്ചാണു പന്തെറിയുന്നത്. സൈ‍ഡ് ഓൺ ആക്ഷനുള്ള എന്നെപ്പോലുള്ള ബോളർമാർ പുറകു വശത്തെ സമ്മർദത്തെ നിയന്ത്രിക്കാനാകും. ഫ്രണ്ട് ഓൺ ആക്ഷന്‍ ഉള്ളവർക്ക് അതു സാധിക്കില്ല. ഷെയ്ൻ ബോണ്ടും ഇയാൻ ബിഷപ്പും ഇങ്ങനെ കഷ്ടപ്പെടുന്നതു ഞാൻ കണ്ടിട്ടുണ്ട്’’.

‘‘ബുമ്ര ഒരു മത്സരം കളിച്ചാൽ അടുത്ത കളിയിൽ വിശ്രമിച്ചിട്ടുവേണം തിരിച്ചുവരാൻ. അങ്ങനെയാണ് ബുമ്രയെ കൈകാര്യം ചെയ്യേണ്ടത്. എല്ലാ മത്സരങ്ങളിലും അദ്ദേഹത്തെ കളിപ്പിച്ചാൽ ഒരു വര്‍ഷത്തിനകം അദ്ദേഹത്തിനു പരുക്കേൽക്കും.’’– ഒരു കായിക പരിപാടിയിൽ അക്തർ പറഞ്ഞിരുന്നു. ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബുമ്ര ട്വന്റി20 ലോകകപ്പ് കളിക്കുമോ, ഇല്ലയോ എന്ന കാര്യത്തിൽ രണ്ടു മൂന്നു ദിവസത്തിനകം തീരുമാനമാകുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പ്രതികരിച്ചു.

English Summary: Shoaib Akhtar's year-old 'Bumrah's back will break down' video goes viral after India pacer ruled out of T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com