ADVERTISEMENT

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് കെ.എൽ. രാഹുലിനെ ഉള്‍പ്പെടുത്താന്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജു സെഞ്ചറി നേടിയെങ്കിലും ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരത്തെ ടീമിലെടുത്തിരുന്നില്ല. ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ വരുന്നതിനാൽ പ്രധാന താരങ്ങളെയെല്ലാം ശ്രീലങ്കയ്ക്കെതിരെ കളിപ്പിക്കാനാണ് ബിസിസിഐ ശ്രമിച്ചത്. ഋഷഭ് പന്തും കെ.എൽ. രാഹുലുമാണ് ഏകദിന ടീമിലെ വിക്കറ്റ് കീപ്പർമാർ.

ഋഷഭ് പന്തിന് ബാക്ക് അപ്പായി സഞ്ജു വേണ്ടെന്നായിരുന്നു ബിസിസിഐയുടെ നിലപാടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. രാജസ്ഥാൻ‌ റോയല്‍സ് യുവതാരം ധ്രുവ് ജുറേലിനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി ബിസിസിഐ പരിഗണിച്ചിരുന്നത്. ഈ വർഷം ആദ്യം നടന്ന ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ തിളങ്ങിയ ധ്രുവ് ജുറേലിനെ ടീമിലേക്കു തിരികെയെത്തിക്കാനായിരുന്നു ബിസിസിഐയ്ക്കു താൽപര്യം.

ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസണാണ് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പർ. പക്ഷേ ഋഷഭ് പന്തിനെ പിന്തള്ളി സഞ്ജു മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ കളിക്കാൻ സാധ്യതയില്ല. സ്പെഷലിസ്റ്റ് ബാറ്ററായി പരിഗണിക്കുകയാണെങ്കിൽ മലയാളി താരത്തിന് ഒരുപക്ഷേ അവസരം ലഭിച്ചേക്കും. ഏകദിന പരമ്പരയിൽ പന്തിനു പകരക്കാരനായി ബിസിസിഐ സഞ്ജുവിനെ പരിഗണിച്ചില്ല. കെ.എൽ. രാഹുൽ രണ്ടാം വിക്കറ്റ് കീപ്പറായാണു ഏകദിനത്തിൽ കളിക്കുക. സഞ്ജുവിനെപ്പോലെ തന്നെ രാഹുലിനെയും സ്പെഷലിസ്റ്റ് ബാറ്ററായി ഉപയോഗിക്കാന്‍ സാധിക്കും.

2026ലെ ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ട് ട്വന്റി20 ക്രിക്കറ്റിൽ യുവതാരങ്ങളെയാണ് ബിസിസിഐ ഇനി കൂടുതലായി കളിപ്പിക്കുക. ഈ സാഹചര്യത്തിൽ രാഹുലിനെ ഇനി ട്വന്റി20 ടീമിലെടുക്കാൻ സാധ്യത കുറവാണ്. ഐപിഎൽ സീസണിലെ മോശം പ്രകടനത്തിനു പിന്നാലെ, ട്വന്റി20 ലോകകപ്പിലും സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും രാഹുലിനെ ബിസിസിഐ കളിപ്പിച്ചിരുന്നില്ല.

English Summary:

KL Rahul the reason behind Sanju Samson's snub for SL ODIs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com