പരിശീലനത്തിനായി എത്തുന്ന സഞ്ജു, ‘വഴികാട്ടി’ പാണ്ഡ്യ; ഒപ്പം കൂടി അക്ഷർ പട്ടേലും - വിഡിയോ
Mail This Article
കൊളംബോ∙ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര ഈ മാസം 27ന് ആരംഭിക്കാനിരിക്കെ, പരിശീലനത്തിനായി മൈതാനത്തേക്ക് എത്തുന്ന മലയാളി താരം സഞ്ജു സാംസണിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. തോളിൽ ബാറ്റും കൈയ്യിൽ ഹെൽമറ്റുമേന്തി പരിശീലനത്തിനായി എത്തുന്ന സഞ്ജുവിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്. സഞ്ജു സാംസണിന്റെ ഫാൻ പേജിൽ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
പരിശീലനത്തിനായി എത്തുന്ന സഞ്ജുവിനൊപ്പം പിന്നീട് ഹാർദിക് പാണ്ഡ്യയും ചേരുന്നത് വിഡിയോയിൽ കാണാം. മൈതാനത്തിന്റെ മറ്റൊരു വശത്തേക്ക് പോകാനൊരുങ്ങിയ സഞ്ജുവിനെ എതിർ ഭാഗത്തേക്ക് പാണ്ഡ്യ പറഞ്ഞു മനസ്സിലാക്കി കൂട്ടിക്കൊണ്ടു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
കുറച്ചുകൂടി ചെല്ലുമ്പോൾ അക്ഷർ പട്ടേലും ഇവർക്കൊപ്പം ചേരുന്നു. പിന്നീട് പാണ്ഡ്യയും പട്ടേലും തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും തോളിൽ കയ്യിട്ടു നടന്നുനീങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ഈ സമയം സഞ്ജുവും ഇവർക്കൊപ്പമുണ്ട്.