ADVERTISEMENT

മുംബൈ∙ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ട്വന്റി20 ലീഗുകളിൽ തിളങ്ങുന്ന യുവതാരങ്ങളെ ടീമുകൾ ഐപിഎല്ലിലേക്ക് പരിഗണിക്കുന്നതു ശരിയായ രീതിയല്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. വലിയ താരങ്ങൾക്കെതിരെ ഇറങ്ങുമ്പോൾ ഈ കളിക്കാർ തിളങ്ങില്ലെന്നും ടീമുകൾ പണം പാഴാക്കിക്കളയുകയാണെന്നും സുനിൽ ഗാവസ്കർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. 

‘‘ചില അണ്ടർ 19 താരങ്ങൾ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കാൻ ബുദ്ധിമുട്ടുന്നതു നമ്മൾ കണ്ടുകഴിഞ്ഞു. അതുപോലെ സംസ്ഥാനങ്ങളിലെ ട്വന്റി20 ലീഗുകളിലെ താരങ്ങൾക്ക് അതേ പ്രകടനം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഐപിഎല്ലിലും തുടരാൻ സാധിക്കുന്നില്ല.’’– ഗാവസ്കർ പ്രതികരിച്ചു.

‘‘മത്സരങ്ങളുടെ നിലവാരം വളരെ അധികമാണെന്നതാണ് ഇതിനു കാരണം. ഇത്തരം താരങ്ങളെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ കോടികളാണു ചെലവാക്കുന്നത്. ഇത് നല്ല ആശയമല്ല. പണം വെറുതെ പാഴാക്കിക്കളയുകയാണ്. ദുലീപ് ട്രോഫി ക്രിക്കറ്റ് അടുത്ത ദിവസം തുടങ്ങുകയാണ്. രാജ്യാന്തര തലത്തിലൊക്കെ കളിക്കാൻ പ്രാപ്തരാണോയെന്ന് ദുലീപ് ട്രോഫിയിലെ താരങ്ങളുടെ പ്രകടനം നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും.’’– ഗാവസ്കർ വ്യക്തമാക്കി.

തമിഴ്നാട് പ്രീമിയർ ലീഗിലേയും, യുപി ട്വന്റി20 ലീഗിലെയും താരങ്ങളെ ഐപിഎൽ ഫ്രാഞ്ചൈസികൾ നേരത്തേ ടീമിലെടുത്തിരുന്നു. സമീർ റിസ്‍വി, ഷാറുഖ് ഖാൻ തുടങ്ങിയ താരങ്ങളെ കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ കളിപ്പിച്ചെങ്കിലും ഇവർക്ക് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

English Summary:

Gavaskar blasts IPL franchises for sheer waste of money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com