ADVERTISEMENT

മുംബൈ∙ ഐപിഎൽ താരലേലത്തിലെ നിയമങ്ങളിൽ ബിസിസിഐ കൊണ്ടുവന്ന പരിഷ്കാരങ്ങൾ വിദേശതാരങ്ങളുടെ വരുമാന വർധനയെ ബാധിച്ചേക്കും. കഴിഞ്ഞ സീസണിലേക്കുള്ള മിനിലേലത്തിൽ 24.75 കോടി രൂപയ്ക്കാണ് ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയാണ് ഇത്. ഇത്തരം സാഹചര്യങ്ങൾ ഇനി ലേലത്തിലുണ്ടാകില്ല. കാരണം പുതിയ നിയമപ്രകാരം, മെഗാ ലേലത്തിൽ ലഭിച്ചതിനേക്കാൾ വലിയ തുക മിനിലേലത്തിൽ വിദേശതാരങ്ങൾക്കു കിട്ടില്ല.

മിനിലേലത്തിൽ പങ്കെടുത്താണ് മിച്ചൽ സ്റ്റാർക്ക് ഐപിഎല്ലിലെ ഏറ്റവും പ്രതിഫലമുള്ള താരമായി മാറിയത്. ഇതോടെ വിദേശതാരങ്ങൾ കൂടുതൽ പണമുണ്ടാക്കാനായി മെഗാലേലത്തിൽനിന്ന് ബോധപൂർവം വിട്ടുനിൽക്കുകയാണെന്ന വിമർശനം ശക്തമായി. 2026ലെ താരലേലത്തിൽ വിദേശ താരങ്ങൾക്ക് ‘സാലറി കാപ്’ സംവിധാനം കൊണ്ടുവരും. താരങ്ങളെ നിലനിര്‍ത്താൻ എടുത്ത ഉയർന്ന തുകയോ, അല്ലെങ്കിൽ മെഗാലേലത്തിലെ ഉയർന്ന തുകയോ അടിസ്ഥാനമാക്കിയാകും മിനി ലേലത്തിൽ വിദേശ താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കുക.

ഉദാഹരണത്തിന്– വിരാട് കോലിയെ ആർസിബി 18 കോടി നൽകി ടീമിൽ നിലനിർത്തുകയും, 2025 ലെ മെഗാ ലേലത്തിൽ ദീപക് ചാഹറിനെ 15 കോടി നൽകി വാങ്ങുകയും ചെയ്താൽ, പിന്നീടു വരുന്ന മിനി ലേലത്തിൽ വിദേശ താരങ്ങൾക്കു 15 കോടിയിൽ കൂടുതൽ തുക ലഭിക്കില്ല. ഇനി ചാഹറിനെ 20 കോടിക്കാണ് മെഗാലേലത്തിൽ വാങ്ങുന്നതെങ്കിൽ, കോലിയെ നില നിർത്താനെടുത്ത കുറഞ്ഞ തുകയായിരിക്കും വിദേശ താരങ്ങൾക്കു ബാധകമാകുക. അതായത് മിനി ലേലത്തിലെ വിദേശ താരത്തിന് പരമാവധി 18 കോടി വരെ കിട്ടും.

പക്ഷേ വിദേശ താരങ്ങൾക്കു വേണ്ടി ഫ്രാഞ്ചൈസികൾക്ക് എത്ര വലിയ തുകയും ബിഡ് ചെയ്യാം. എന്നാൽ ഒരു താരത്തിനായി വിളിക്കുന്ന മുഴുവൻ തുകയും ആ വിദേശ താരത്തിനു ലഭിക്കില്ല. നിശ്ചിത തുകയ്ക്ക് അപ്പുറത്തേക്കു ലേലം വിളി നീണ്ടാൽ ബാക്കി വരുന്ന പണം ബിസിസിഐയുടെ അക്കൗണ്ടിലേക്കായിരിക്കും പോകുക.

English Summary:

Mitchell Starc Rs 24.75 Crore Situation No More Possible

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com