ADVERTISEMENT

നയ്റോബി (കെനിയ) ∙ ഒന്നും രണ്ടുമല്ല, ഏറ്റവുമുയർന്ന രാജ്യാന്തര ട്വന്റി20 ടോട്ടൽ ഉൾപ്പെടെ 9 റെക്കോർഡുകൾ പിറന്ന ട്വന്റി20 ലോകകപ്പ് ആഫ്രിക്കൻ ക്വാളിഫയർ മത്സരത്തിൽ ഗാംബിയയ്ക്കെതിരെ സിംബാബ്‌വെയ്ക്ക് 290 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് നേടി.

രാജ്യാന്തര ട്വന്റി20യിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. മറികടന്നത് 2023ൽ മംഗോളിയയ്ക്കെതിരെ നേപ്പാൾ നേടിയ 314 റൺസിന്റെ റെക്കോർഡ്. മറുപടി ബാറ്റിങ്ങിൽ 14.4 ഓവറിൽ 54 റൺസിന് ഗാംബിയ ഓൾഔട്ടായി. 43 പന്തിൽ പുറത്താകാതെ 133 റൺസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 15 സിക്സും 7 ഫോറും അടങ്ങുന്നതാണ് റാസയുടെ ഇന്നിങ്സ്.

മത്സരത്തിൽ പിറന്ന റെക്കോർഡുകൾ

∙ രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും ഉയർന്ന ടോട്ടൽ: 4ന് 344
∙ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ടീം സിക്സറുകൾ: 27
∙ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ: 57
∙ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചറി: 4

∙ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബോളർ: 93 റൺസ് (മൂസ ജോർബതെ, ഗാംബിയ)
∙ രാജ്യാന്തര ട്വന്റി20യിൽ ആദ്യമായി സെഞ്ചറി നേടുന്ന സിംബാബ്‌വെ താരം: സിക്കന്ദർ റാസ

Zimbabwe won by 290 runs
ZIM
344/4 20/20
GAM
54/10 14.4/20

∙ രാജ്യാന്തര ട്വന്റി20യിലെ വേഗമേറിയ രണ്ടാം സെഞ്ചറി: 33 പന്തിൽ (സിക്കന്ദർ റാസ)‌
∙ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബോളർമാർ 50 റൺസിനു മുകളിൽ വഴങ്ങിയ മത്സരം: 5 ബോളർമാർ
∙ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം: 17 (സിക്കന്ദർ റാസ)

English Summary:

Zimbabwe smash world record for highest T20I total

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com