ADVERTISEMENT

അഹമ്മദാബാദ്∙ ഓപ്പണർ സ്മൃതി മന്ഥനയുടെ സെഞ്ചറിക്കരുത്തിൽ ന്യൂസീലൻഡിനെതിരായ മൂന്നാം വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. ഈ ജയത്തോടെ 3 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. ന്യൂസീലൻഡ് ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം 44.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 122 പന്തിൽ 10 ഫോർ ഉൾപ്പെടെ 100 റൺസെടുത്ത സ്മൃതി മന്ഥനയാണ് ഇന്ത്യയുടെ വിജയശിൽപി.

തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും മൂന്നാം വിക്കറ്റിൽ 117 റൺസ് കൂട്ടിച്ചേർത്ത സ്മൃതി– ഹർമൻപ്രീത് കൗർ സഖ്യം മത്സരത്തിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു. ഹർമൻപ്രീത് കൗർ 63 പന്തിൽ 59 റൺസെടുത്തു പുറത്താകാതെ നിന്നു. സ്കോർ: ന്യൂസീലൻഡ് 49.5 ഓവറിൽ 232ന് പുറത്ത്. ഇന്ത്യ 44.2 ഓവറിൽ 4ന് 236.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 49.5 ഓവറിൽ 232ന് പുറത്തായി. 86 റൺസ് നേടിയ ബ്രൂക്ക് ഹാലിഡേയുടെ ഇന്നിങ്സാണ് സന്ദർശകർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഹാലിഡേ 96 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 86 റൺസെടുത്തു. ഹാലിഡേയ്ക്കു പുറമേ ഓപ്പണർ ജോർജിയ പ്ലിമർ (67 പന്തിൽ 39), മാഡി ഗ്രീൻ (19 പന്തിൽ 15), ഇസബെല്ല ഗെയ്സ് (49 പന്തിൽ 25), ലീ തഹൂഹു (14 പന്തിൽ പുറത്താകാതെ 24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഓപ്പണർ സൂസി ബെയ്റ്റ്സ് (14 പന്തിൽ നാല്), ലൗറൻ ഡോൺ (അഞ്ച് പന്തിൽ ഒന്ന്), ക്യാപ്റ്റൻ സോഫി ഡിവൈൻ (11 പന്തിൽ ഒൻപത്), ഹന്ന റോ (18 പന്തിൽ 11), ഈഡൻ കാർസൻ (മൂന്നു പന്തിൽ രണ്ട്), ഫ്രാൻ ജൊനാസ് (നാലു പന്തിൽ രണ്ട്) എന്നിവർ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി ദീപ്തി ശർമ 10 ഓവറിൽ 39 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രിയ മിശ്ര 10 ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രേണുക താക്കൂർ സിങ്, സൈമ താക്കൂർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. മൂന്ന് കിവീസ് താരങ്ങൾ റണ്ണൗട്ടായി.

English Summary:

India Women vs New Zealand Women, 3rd ODI - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com