ADVERTISEMENT

പെർത്ത്∙ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ബാറ്റിങ്ങിനിടെ മാർനസ് ലബുഷെയ്നെ പുറത്താക്കാനുള്ള അവസരം പാഴാക്കി വിരാട് കോലി. ഓസ്ട്രേലിയൻ ഇന്നിങ്സിൽ ജസ്പ്രീത് ബുമ്രയെറിഞ്ഞ മൂന്നാം ഓവറിലായിരുന്നു സംഭവം. ബുമ്രയെറിഞ്ഞ ഫുൾ ലെങ്ത് പന്ത് ലബുഷെയ്ന്റെ ബാറ്റിൽ തട്ടി സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോലിയുടെ കൈകളിലേക്ക്. കോലി പന്തു കയ്യിലൊതുക്കിയെന്നു തോന്നിച്ചെങ്കിലും, തൊട്ടുപിന്നാലെ നിലത്തു വീണു.

വിക്കറ്റ് ഉറപ്പിച്ച ഇന്ത്യൻ താരങ്ങൾ അപ്പോഴേക്കും ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ ക്യാച്ച് കൈവിട്ട കാര്യം കൈകളുയർത്തി കോലി തന്നെ സഹതാരങ്ങളെ അറിയിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉറപ്പിച്ച വിക്കറ്റ് ഫീൽഡിങ് പിഴവുമൂലം നഷ്ടപ്പെട്ടതിൽ ക്യാപ്റ്റൻ ബുമ്ര നിരാശനായി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കോലിയുടെ കയ്യിൽനിന്ന് രക്ഷപ്പെട്ടെങ്കിലും ലബുഷെയ്നു മത്സരത്തിൽ വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല.

ആദ്യ ഇന്നിങ്സിൽ 52 പന്തുകൾ നേരിട്ട ലബുഷെയ്ൻ രണ്ടു റൺസ് മാത്രമെടുത്തു പുറത്താകുകയായിരുന്നു. മുഹമ്മദ് സിറാജിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് ലബുഷെയ്ന്റെ മടക്കം. നേരത്തേ, കോലിക്ക് ബാറ്റിങ്ങിലും തിളങ്ങാനായിരുന്നില്ല. 12 പന്തുകൾ മാത്രം നേരിട്ട കോലി അഞ്ച് റൺസെടുത്ത് പുറത്തായി.

English Summary:

Virat Kohli drops a sitter at second slip, gives Marnus Labuschagne early lifeline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com