ADVERTISEMENT

ജിദ്ദ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പുതുചരിത്രമെഴുതി വൻ തുകയ്ക്ക് വെറ്ററൻ സ്പിന്നർ യുസ്‌വേന്ദ്ര ചെഹൽ പഞ്ചാബ് കിങ്സിലേക്ക്. വാശിയേറിയ ലേലത്തിനൊടുവിൽ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് ചെഹലിനെ സ്വന്തമാക്കി. ഐപിഎലിൽ ഒരു സ്പിന്നർക്ക് ലഭിക്കുന്ന റെക്കോർഡ് തുകയാണിത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ ഇടംലഭിക്കാതെ പോയതോടെയാണ് ചെഹൽ താരലേലത്തിന് എത്തിയത്.

ടീമിൽ നിലനിർത്താതിരുന്നത് എന്തായാലും ചെഹലിന് ഗുണം ചെയ്തുവെന്ന് അദ്ദേഹത്തിന് ലഭിച്ച വൻ തുക തെളിയിക്കുന്നു. രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെപ്പോലും 18 കോടി രൂപയ്ക്കാണ് നിലനിർത്തിയത്. ഇതേ തുകയാണ് താരലേലത്തിലൂടെ ചെഹലിന് ലഭിച്ചത്. കഴിഞ്ഞ സീസണിൽ രാജസ്ഥാനായി 15 മത്സരങ്ങളിൽനിന്ന് 9.41 ഇക്കോണമിയിൽ 18 വിക്കറ്റുകളാണ് ചെഹൽ നേടിയത്. 11 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

യുസ്‌വേന്ദ്ര ചെഹലിന്റെ പേര് താരലേലത്തിന് വന്നപ്പോൾത്തന്നെ ആദ്യം രംഗത്തെത്തിയത് ലക്നൗ സൂപ്പർ ജയന്റ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും. പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദും താരത്തിനായി രംഗത്തെത്തി. ഒടുവിൽ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് താരത്തെ സ്വന്തമാക്കിയതെന്നു മാത്രം.

ഐപിഎലിൽ ഇതുവരെ 160 മത്സരങ്ങൾ പൂർത്തിയാക്കിയ ചെഹൽ, 205 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 352 പന്തുകൾ ബോൾ ചെയ്ത ചെഹൽ, 4602 റൺസ് വിട്ടുകൊടുത്താണ് 205 വിക്കറ്റെടുത്തത്. 7.84 ആണ് ചെഹലിന്റെ ശരാശരി. ശരാശരി 22.45.

English Summary:

Yuzvendra Chahal set to join Punjab Kings for 18 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com