രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ വീണ്ടും ‘മലയാളി സെഞ്ചറി’; ബോട്സ്വാനയ്ക്കായി തൃശൂർ സ്വദേശിയുടെ ബാറ്റിങ് വെടിക്കെട്ട്!
Mail This Article
×
ഗാബോറൻ (ബോട്സ്വാന)∙ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ വീണ്ടും മലയാളി സെഞ്ചറിത്തിളക്കം. കഴിഞ്ഞ ദിവസം നടന്ന ട്വന്റി20 ലോകകപ്പിന്റെ ആഫ്രിക്കൻ ക്വാളിഫയർ മത്സരത്തിൽ സെഞ്ചറി നേടിയ ബോട്സ്വാന താരം വിനു ബാലകൃഷ്ണനാണ് രാജ്യാന്തര ട്വന്റി20യിൽ വീണ്ടുമൊരു ‘മലയാളി സെഞ്ചറി’ എഴുതിച്ചേർത്തത്.
എസ്വാറ്റിനിക്കെതിരായ മത്സരത്തിലായിരുന്നു തൃശൂർ സ്വദേശിയായ വിനുവിന്റെ സെഞ്ചറി നേട്ടം. 66 പന്തിൽ രണ്ട് സിക്സും 12 ഫോറും അടങ്ങുന്നതാണ് വിനുവിന്റെ ഇന്നിങ്സ്. മത്സരം ബോട്സ്വാന 45 റൺസിന് ജയിച്ചു.
സ്കോർ: ബോട്സ്വാന– 20 ഓവറിൽ 4ന് 172. എസ്വാറ്റിനി– 18.4 ഓവറിൽ 9ന് 127. വിനു തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
English Summary:
Vinoo Balakrishnan scores international T20 century
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.