ADVERTISEMENT

അഹമ്മദാബാദ്∙ വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തകർപ്പൻ സെഞ്ചറിയുമായി പഞ്ചാബിന്റെ ഓപ്പണിങ് ബാറ്റർ പ്രഭ്സിമ്രാൻ സിങ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ പ്രഭ്സിമ്രാൻ സിങ് അടിച്ചുകൂട്ടിയത് 105 പന്തിൽ 20 ഫോറും മൂന്നു സിക്സും സഹിതം 137 റൺസ്. ഇരുപത്തിനാലുകാരനായ താരത്തിന്റെ സെഞ്ചറിക്കരുത്തിൽ പഞ്ചാബ് ഹൈദരാബാദിനു മുന്നിൽ ഉയർത്തിയത് 427 റൺസ് വിജയലക്ഷ്യം. സഹ ഓപ്പണറും പഞ്ചാബ് ക്യാപ്റ്റനുമായ അഭിഷേക് ശർമ 72 പന്തിൽ ഏഴു ഫോറും ആറു സിക്സും സഹിതം 93 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ 24.1 ഓവറിൽ ഇരുവരും അടിച്ചുകൂട്ടിയത് 196 റൺസ്!

ഇതോടെ, വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിൽ ഒരേ സീസണിൽ രണ്ട് തവണ 400നു മുകളിൽ റൺസ് സ്കോർ ചെയ്യുന്ന ആദ്യ ടീമായി പഞ്ചാബ് മാറി. ഈ മത്സരത്തിൽ പഞ്ചാബ് 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 426 റൺസ് എടുത്തപ്പോൾ, കഴിഞ്ഞ മത്സരത്തിൽ സൗരാഷ്ട്രയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 424 റൺസ്.

ഇതിനു മുൻപ് മുംബൈയ്‌ക്കെതിരായ മത്സരത്തിൽ 150 റൺസുമായി പുറത്താകാതെ നിന്ന പ്രഭ്സിമ്രാൻ സിങ്, സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ 125 റൺസെടുത്തും പുറത്തായിരുന്നു. നേരിയ വ്യത്യാസത്തിൽ സെഞ്ചറി നഷ്ടമായെങ്കിലും, അഭിഷേക് ശർമയുടെ തകർപ്പൻ ഇന്നിങ്സും ഒരി‍ക്കൽക്കൂടി പഞ്ചാബിന് ബലമായി. അവസാന ഓവറുകളിൽ തകർത്തടിച്ച് 53 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 80 റൺസെടുത്ത രമൺദീപ് സിങ്ങാണ് പഞ്ചാബ് സ്കോർ 400 കടത്തിയത്.

അൻമോൽപ്രീത് സിങ് 48 പന്തിൽ 46 റൺസെടുത്ത് പുറത്തായി. നേഹൽ വധേര 19 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 35 റൺസോടെയും, നമാൻ ദിർ അഞ്ച് പന്തിൽ ഓരോ സിക്സും ഫോറും സഹിതം 14 റൺസോടെയും പുറത്താകാതെ നിന്നു. ഹൈദരാബാദിനായി മുദാസർ, നിഷാന്ത്, അനികേത് റെഡ്ഡി, തനയ് ത്യാഗരാജൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

English Summary:

Prabhsimran Singh slams his third successive hundred in Vijay Hazare Trophy 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com