ADVERTISEMENT

കോപ്പ അമേരിക്കയിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ട്രോഫിയുമായി നിൽക്കുന്ന കൊളംബിയൻ ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസിന്റെ ചിത്രം കാണുമ്പോൾ ഫുട്ബോൾ‌ ആരാധകരുടെ ഓർമകൾ 10 വർഷം പിന്നിലേക്ക് ഒരു ഫുൾ വോളി കിക്ക് എടുക്കും. 2014 ബ്രസീൽ ലോകകപ്പിലെ കൊളംബിയ – യുറഗ്വായ് പ്രീ ക്വാർട്ടർ മത്സരം. യുറഗ്വായ് പോസ്റ്റിന് 25 വാര അകലെനിന്ന്, നെഞ്ചിൽ ടാപ് ചെയ്തെടുത്ത് പന്ത്, നിലംതൊടുന്നതിനു മുൻപേ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിച്ച യുവതാരം ഹാമിഷ് റോഡ്രിഗസിന്റെ പട്ടാഭിഷേകത്തിന് അന്നു മാറക്കാന സ്റ്റേഡിയം സാക്ഷിയായി.

അഞ്ച് മത്സരങ്ങളിൽ നിന്ന് 6 ഗോളുമായി ഗോൾഡൻ ബൂട്ടും ഉയർത്തിപ്പിടിച്ച്, പുത്തൻ താരോദയം എന്ന വാഴ്ത്തിപ്പാടലുകൾ ഏറ്റുവാങ്ങിയ താരത്തിന്റെ തിരിച്ചുവരവിനാണ് ഈ കോപ്പ സാക്ഷ്യം വഹിച്ചത്.

സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ ഉൾപ്പെടെ കളിച്ചെങ്കിലും ക്ലബ് കരിയറിൽ നിറം മങ്ങിയതോടെ ഹാമിഷിനെ പലരും മറന്നു. 2021 കോപ്പ അമേരിക്കയ്ക്കുള്ള കൊളംബിയൻ ടീമിൽ നിന്നും തഴയപ്പെട്ടു. എന്നാൽ പരുക്കുകളോടു പടവെട്ടി, തേച്ചുമിനുക്കിയെടുത്ത മികവുകളുമായി ഇത്തവണ കോപ്പയ്ക്കുള്ള കൊളംബിയൻ ടീമിൽ ഹാമിഷ് സ്ഥാനം ഉറപ്പിച്ചു, അതും ക്യാപ്റ്റനായി. ടൂർണമെന്റിൽ ഒരു ഗോളും 6 അസിസ്റ്റുമായി കൊളംബിയയുടെ ഫൈനൽ കുതിപ്പിന്റെ അമരക്കാരനായിരുന്നു ഹാമിഷ്. 

English Summary:

Hamish Rodriguez wins player of the tournament title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com