ADVERTISEMENT

പാരിസ്∙ ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് മെ‍ഡൽ ഇല്ല. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ പ്രതീക്ഷയായ ലക്ഷ്യ സെൻ മലേഷ്യൻ താരം ലി സിജിയയോടു തോറ്റു. മൂന്നു ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ തോൽവി സമ്മതിച്ചത്. സ്കോർ 21–13, 16–21, 11–21. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യൻ താരം പിന്നോട്ടുപോയത്.

ജയിച്ചിരുന്നെങ്കില്‍ ബാഡ്മിന്റൻ പുരുഷ വിഭാഗത്തിൽ ഒളിംപിക്സ് മെ‍ഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ലക്ഷ്യ സെന്നിന്റെ പേരിലാകുമായിരുന്നു. ഓപ്പണിങ് ഗെയിമിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ആധിപത്യവുമായാണ് ലക്ഷ്യ മലേഷ്യന്‍ താരത്തിനെതിരെ തിളങ്ങിയത്. രണ്ടാം ഗെയിമിൽ മലേഷ്യ താരവും ശക്തമായ പോരാട്ടം കാഴ്ചവച്ചു. 8–8 എന്ന നിലയിലേക്ക് പോരാട്ടം കൊണ്ടെത്തിക്കാനും മലേഷ്യ താരത്തിനു സാധിച്ചു. തുടർന്ന് 8–12 ന് ലീ മുന്നിലെത്തി. അതിവേഗ നീക്കങ്ങളുമായി ശക്തമായ തിരിച്ചുവരവ് നടത്തിയാണ് രണ്ടാം ഗെയിമിൽ ലക്ഷ്യ കളി പിടിച്ചത്. എന്നാൽ മലേഷ്യ താരം വീണ്ടും തിരിച്ചടിച്ചു. 19–16 ന് ലക്ഷ്യ പിന്നിലായി. രണ്ടാം ഗെയിം ലീ 16–21 സ്വന്തമാക്കിയതോടെ മത്സരം മൂന്നാം ഗെയിമിലേക്കു നീണ്ടു.

മൂന്നാം ഗെയിമിലെ ആദ്യ പോയിന്റുകൾ മലേഷ്യ താരം നേടിയതോടെ ലക്ഷ്യ പ്രതിരോധത്തിലായി. ലക്ഷ്യയ്ക്കു പലവട്ടം ലക്ഷ്യം പിഴച്ചതോടെ മലേഷ്യ താരം അനായാസം മുന്നേറി. 9–2ന് മുന്നിലായിരുന്നു മൂന്നാം ഗെയിമിൽ ലീ. വ്യക്തമായ ലീഡുമായി ലീ മുന്നേറിയപ്പോൾ അവസാന നീക്കങ്ങളിൽ തോൽവി സമ്മതിച്ചതുപോലെയായിരുന്നു ലക്ഷ്യ‌യുടെ പ്രകടനം. ഒടുവിൽ മൂന്നാം ഗെയിം 21–11 ന് ലീ സ്വന്തമാക്കി.

lakshya-2
മത്സരശേഷം മലേഷ്യ താരം ലീയെ അഭിവാദ്യം ചെയ്യുന്ന ലക്ഷ്യ സെൻ. ചിത്രം∙ മനോജ് ചേമഞ്ചേരി∙ മനോരമ
English Summary:

Lakshya Sen vs Lee Zii Jia, Paris 2024 Olympics badminton bronze medal match - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com