ADVERTISEMENT

ഇസ്‍ലാമാബാദ്∙ പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയതിനു പിന്നാലെ, ഭാര്യാപിതാവ് എരുമയെ സമ്മാനിച്ചതിൽ പ്രതികരണവുമായി പാക്കിസ്ഥാൻ താരം അർഷാദ് നദീം. പിതാവ് എരുമയെ സമ്മാനമായി തരുന്ന വിവരം ഭാര്യ അയേഷയാണ് തന്നെ അറിയിച്ചതെന്നും, 5–6 ഏക്കർ സ്ഥലമെങ്കിലും തരുമെന്നാണ് കരുതിയതെന്നും അർഷാദ് നദീം തമാശരൂപേണ പറഞ്ഞു. പാരിസിൽ 92.97 മീറ്റർ ദൂരം കണ്ടെത്തി ഒളിംപിക് റെക്കോർഡോടെ അർഷാദ് നദീം സ്വർണം നേടിയതിനു പിന്നാലെയാണ് ഭാര്യാപിതാവ് മുഹമ്മദ് നവാസ് താരത്തിന് എരുമയെ സമ്മാനിച്ചത്.

മെഡൽ നേട്ടത്തിനു പിന്നാലെ പാക്കിസ്ഥാനിൽ തിരിച്ചെത്തിയ അർഷാദ് നദീം, ഒരു പാക്കിസ്താൻ മാധ്യമപ്രവർത്തകനു നൽകിയ അഭിമുഖത്തിനിടെയാണ്, ഭാര്യാപിതാവിന്റെ സമ്മാനത്തെക്കുറിച്ച് തമാശരൂപേണ പ്രതികരിച്ചത്.

‘‘പിതാവ് എരുമയെ സമ്മാനമായി നൽകുന്ന വിവരം ഇവളാണ് (ഭാര്യ) എന്നോടു പറഞ്ഞത്. സമ്മാനം എരുമയോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം എനിക്ക് 5–6 ഏക്കർ സ്ഥലമെങ്കിലും തരേണ്ടതായിരുന്നു. എരുമയും നല്ല സമ്മാനമാണ്. ദൈവം സഹായിച്ച് അദ്ദേഹത്തിന്റെ കയ്യിൽ നല്ല പണമുണ്ട്. മാത്രമല്ല, എനിക്ക് എരുമയെ സമ്മാനമായി നൽകുകയും ചെയ്തു’ – അർഷാദ് നദീം പറഞ്ഞു.

പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിൽ തുടരുന്ന പരമ്പരാഗത രീതിയുടെ ഭാഗമായാണ് ഭാര്യാപിതാവ് താരത്തിന് എരുമയെ സമ്മാനിച്ചത്. ആറു വര്‍ഷം മുൻപ് തന്‍റെ മകളെ വിവാഹം കഴിക്കുമ്പോള്‍ ചെറിയ ജോലികൾ ചെയ്തിരുന്ന അർഷാദ്, ജീവിതച്ചെലവ് കണ്ടെത്താന്‍ പോലും പാടുപെടുകയായിരുന്നുവെന്ന് മുഹമ്മദ് നവാസ് വെളിപ്പെടുത്തിയിരുന്നു.

English Summary:

Arshad Nadeem's hilarious reply on getting buffalo from father-in-law after winning Olympic javelin gold medal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com