ADVERTISEMENT

മുഖക്കുരു എന്നത് സ്ത്രീ-പുരുഷഭേദമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. കുരു വരുന്നത് മാത്രമല്ല, വന്ന് പോകുമ്പോഴുമ്പോൾ ഉണ്ടാകുന്ന കലയും നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതിലൊരു മാറ്റവും ഉണ്ടാവാറുമില്ല. പല പരീക്ഷണം നടത്തിയാലോ അത് വിപരീത ഫലം നൽകുകയും ചെയ്യും. എന്നാൽ ഇനി ഇതേകുറിച്ച് ഓർത്ത് ടെൻഷൻ അടിക്കേണ്ട. നിങ്ങളുടെ അടുക്കളയിൽ തന്നെ ഉണ്ട് പോംവഴി. അതെ ഉരുളക്കിഴങ്ങ് തന്നെ. ചർമത്തിനും ഉരുളക്കിഴങ്ങ് ഏറെ നല്ലതാണ്. മുഖത്തെ കറുത്ത പാടുകളും നിറവ്യത്യാസവുമൊക്കെ മാറ്റിയെടുക്കാൻ ഉരുളക്കിഴങ്ങ് ഏറെ സഹായിക്കും. പ്രത്യേകിച്ച് മുഖക്കുരുവിനുള്ള പരിഹാരമാണ് ഉരുളക്കിഴങ്ങ്. 

കൂടാതെ മുഖത്തെ കരുവാളിപ്പ് മാറാൻ ഉരുളക്കിഴങ്ങ് നീര് അൽപം മഞ്ഞൾ ചേർത്ത് മുഖത്ത് പുരട്ടുക.  കക്ഷത്തിലെ കറുപ്പ് നിറം അകറ്റാനും കഴുത്തിന് ചുറ്റും ഉണ്ടാകുന്ന ഇരുണ്ട നിറം മാറാനുമൊക്കെ ഉരുളക്കിഴങ്ങ് നീര് പതിവായി പുരട്ടുന്നത് നല്ലതാണ്. മുഖത്തുണ്ടാകുന്ന കരുവാളിപ്പ് ഇല്ലാതാകാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. മുഖക്കുരു മാറാനും കല പോകാനും നിറംവയ്ക്കാനും സഹായിക്കുന്ന ചില ഉരുളക്കിഴങ്ങ് ഫേസ്പാക്കുകൾ നോക്കാം 

പ്രതീകാത്മക ചിത്രം∙ Image Credits: RomarioIen/Shutterstock.com
പ്രതീകാത്മക ചിത്രം∙ Image Credits: RomarioIen/Shutterstock.com

ഉരുളക്കിഴങ്ങ്, നാരങ്ങ നീര്

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞെടുക്കുന്ന നീരും രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനും, കറുത്ത പാടുകള്‍ കുറയുന്നതിനും സഹായിക്കും. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റ് നേരം വയ്ക്കണം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താൽ മികച്ച ഫലം നല്‍കും. പ്രത്യേകിച്ചും സൂര്യപ്രകാശം ഏല്‍ക്കുന്നത് മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ ഒഴിവാക്കുന്നതിന് ഇത് സഹായിക്കും. വരണ്ട ചര്‍മ്മക്കാര്‍ക്ക് ഈ മിശ്രിതത്തിലേക്ക് അരടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് ഉപയോഗിക്കുക.

ഉരുളക്കിഴങ്ങും മുള്‍ട്ടാണി മിട്ടിയും

മുള്‍ട്ടാണി മിട്ടി സൗന്ദര്യ സംരക്ഷണത്തിൽ എത്രത്തോളം ഫലപ്രദമാണെന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. തൊലികളഞ്ഞ ഉരുളക്കിഴങ്ങ് അരച്ചെടുത്തതിലേക്ക് മൂന്നോ നാലോ ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും പനിനീരും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുഖക്കുരു അകറ്റാനും ചര്‍മത്തിന്റെ സ്വാഭാവിക തിളക്കം നിലനിറുത്താനും ഇത് വളരെ നല്ലതാണ്.

ഉരുളക്കിഴങ്ങ് തക്കാളി പാക്ക്

ഇതൊരു പവർ കോമ്പിനേഷൻ തന്നെയാണ്. കാരണം സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും ഗുണം നൽകുന്ന രണ്ട് വസ്തുക്കളാണിവ. അല്‍പം ഉരുളക്കിഴങ്ങ് പേസ്റ്റ് തക്കാളിനീരില്‍ കലര്‍ത്തുക. ഇതില്‍ അല്‍പം തേന്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. മുഖക്കുരു മാറാനും, മുഖത്തെ ചുളിവുകള്‍ മാറാന്‍ ഇത് സഹായിക്കും. പാക്ക് കഴുകിക്കളയാന്‍ തണുത്ത വെള്ളം ഉപയോഗിക്കുന്നത് കുറച്ചുകൂടി നല്ലതായിരിക്കും.

Representative image. Photo Credit: deniskomarov/istockphoto.com
Representative image. Photo Credit: deniskomarov/istockphoto.com

ഉരുളക്കിഴങ്ങും മുട്ടയും

മുട്ടയുടെ മണം ഒന്ന് ക്ഷമിക്കാൻ പറ്റുമെങ്കിൽ നിങ്ങളുടെ മുഖത്തിന് പറ്റിയ മികച്ച ഒരു പാക്കാണിത്. മുട്ടയുടെ വെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു മാറാനും, നിറം വയ്ക്കാനും മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് നല്ലതാണ്.

English Summary:

Say Goodbye to Acne: The Ultimate Potato Technique for Clear Skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com