ADVERTISEMENT

മുടി കൊഴിച്ചിൽ എന്നത് പ്രായഭേദമില്ലാതെ എല്ലാവരും ഒരേപോലെ നേരിടുന്ന പ്രശ്നമാണെങ്കിലും 40 കഴിഞ്ഞവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കാരണം ഒരു പ്രായം കഴിഞ്ഞാൽ ബേബി ഹെയർ വളരുന്നത് സ്വാഭാവികമായും കുറഞ്ഞുവരും. അതുകൊണ്ട് തന്നെ മുടി കൊഴിച്ചിൽ കാര്യമായി തടഞ്ഞില്ലെങ്കിൽ പണി പിന്നാലെ വരും. എന്ന് കരുതി വിലയേറിയ പ്രൊഡക്ടുകൾ ഉപയോഗിച്ച് ഉള്ള മുടി നശിപ്പിക്കാനും പാടില്ല. ഇനി അക്കാര്യങ്ങൾ ഓർത്ത് ടെൻഷൻ അടിക്കേണ്ട ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ മാത്രം മതി, നിങ്ങളുടെ മുടി കൊഴിച്ചിൽ തനിയെ മാറുന്നത് കാണാം.

ആദ്യം ആരോഗ്യം

ശക്തവും നീളമുള്ളതുമായ മുടിക്ക് ആരോഗ്യകരമായ ഭക്ഷണം വളരെ പ്രധാനമാണ്. ഭക്ഷണത്തിലെ പോഷകങ്ങള്‍ ഉപയോഗിച്ച് മുടിയെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കാന്‍ സാധിക്കും. മുട്ട, ചീര, മത്സ്യം, മധുരക്കിഴങ്ങ്, അവോക്കാഡോ, നട്സ്, വിത്തുകള്‍, കാരറ്റ്, പച്ചക്കറികള്‍, സിട്രസ് പഴങ്ങള്‍, സോയാബീന്‍, ധാന്യങ്ങള്‍ എന്നിവ മുടിക്ക് പോഷണം നല്‍കുന്ന ഭക്ഷണങ്ങളാണ്.

ഇനി ചില പൊടിക്കൈകൾ

ആരോഗ്യമുള്ള മുടിക്ക് ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം തന്നെ പുറമേ ചില പരിചരണങ്ങളും നൽകണം. എന്നാൽ വലിയ വില കൊടുത്ത് ബ്യൂട്ടിപാർലറിലും മറ്റും പോകേണ്ട ആവശ്യമില്ല. വിലകൂടിയ പ്രൊഡക്ടുകളും വാങ്ങേണ്ട. നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് നിങ്ങൾക്കുള്ള പരിഹാരം. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഉള്ളി നീര്

മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉള്ളി നീര് വേറെ ലെവലാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന ഇവ അണുബാധയ്ക്കെതിരെ പോരാടുന്നതിലും രക്ത ചംക്രമണം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇത് മുടി കൊഴിച്ചില്‍ തടയും. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഉള്ളി നീര് നേരിട്ട് തലയില്‍ പുരട്ടുകയോ അല്ലെങ്കിൽ വെളിച്ചെണ്ണയില്‍ കലര്‍ത്തി ആഴ്ചയില്‍ ഒരിക്കല്‍ പുരട്ടുകയോ ചെയ്യാം.

തേങ്ങാപ്പാല്‍

നാളികേര ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്. തേങ്ങാപ്പാല്‍ വെളിച്ചെണ്ണയുമായി ചേർത്ത് തലയിൽ തേച്ചാൽ നിങ്ങളുടെ മുടിയെ ജീവസുറ്റതാക്കാന്‍ സഹായിക്കും. ഈ മിശ്രിതം നിങ്ങളുടെ മുടിയുടെ വേരുകളില്‍ 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. നല്ല ആരോഗ്യമുള്ള തിളങ്ങുന്ന മുടി നിങ്ങൾക്ക് ലഭിക്കും. കൂടാതെ മുടി കൊഴിച്ചിലിന് നല്ല ശാന്തിയുണ്ടാവും.

കറിവേപ്പിലയും വെളിച്ചെണ്ണയും

പണ്ടുകാലം തൊട്ട് മുത്തശ്ശിമാർ ചെയ്തുവരുന്ന മുടിക്കൂട്ടാണിത്. ചിലർ വെളിച്ചെണ്ണയും കറിവേപ്പിലയും തിളപ്പിച്ച് ആറ്റിയതിന് ശേഷം അത് കുളിക്കുന്നതിന് മുൻപ് നന്നായി തലയിൽ തേച്ച് പിടിപ്പിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിനും ബലത്തിനും നല്ലതാണ്. നാൽപതുകളിലെ മുടി കൊഴിച്ചിലിന് ഏറ്റവും ഉത്തമപരമായ ഒരു കൂട്ടാണിത്. ഒപ്പം കറ്റാർവാഴയും ചെമ്പരത്തിയും കൂടെ ഉണ്ടെങ്കിൽ ഗുണം ഇരട്ടിയാകും.

English Summary:

Effective Natural Remedies to Combat Hair Loss Over 40

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com