ആലിയയുടേതു പോലെ മനോഹരമായ ചർമം: ദിവസവും ചെയ്യാം, ഐസ് ഫേസ് വാഷ്
Mail This Article
മുഖത്തെ ക്ഷീണമകറ്റാൻ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന വഴിയെന്താണ്? തണുത്ത വെള്ളത്തിൽ മുഖം കഴുകുക. അലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ ഒട്ടേറെ സെലിബ്രിറ്റികൾ ഐസ് ഫേസ് വാഷിന്റെ ആരാധകരാണ്. തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ചെറുതല്ല ഗുണങ്ങൾ.
∙ ഉറക്കക്ഷീണം അകറ്റാനും കണ്ണിനു ചുറ്റുമുള്ള വീക്കം കുറയ്ക്കാനും കണ്ണിന് ഉന്മേഷം നൽകാനും ഐസ് വെള്ളം മികച്ചതാണ്.
∙ ചർമ സുഷിരങ്ങൾ അടയാനും അമിത എണ്ണമയമുണ്ടാകുന്നതു തടയാനും ഐസ് ഫേസ് വാഷ് സഹായിക്കും. കൂടാതെ ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
∙ ചർമത്തിന്റെ ദൃഢത നിലനിർത്താനും ഫ്രഷ്‌നസ് നൽകാനും സഹായകരം.
∙ രക്തയോട്ടം വർധിപ്പിക്കുമെന്നതിനാൽ തിളക്കവും മൃദുത്വവും നൽകും.
∙ തണുത്ത വെള്ളത്തിൽ മുഖം കഴുകിയശേഷം മേക്കപ് ഉപയോഗിച്ചാൽ കൂടുതൽ നേരം നീണ്ടുനിൽക്കും.
∙ മോയിസ്‌ച്യുറൈസർ, സീറം എന്നിവ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടാനും ഐസ് ഫേസ് വാഷ് നല്ലതാണ്.