കാമുകിക്കൊപ്പം അമ്മയുടെ പിറന്നാളിനെത്തി; ലെസ്ബിയനെന്നു വെളിപ്പെടുത്തി മെറിൽ സ്ട്രീപ്പിന്റെ മകൾ
Mail This Article
ലെസ്ബിയനാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം മെറിൽ സ്ട്രീപ്പിന്റെ മകൾ ലൂയിസ ജേക്കബ്സൺ ഗമ്മർ. കാമുകി അന്ന ബ്ലന്‍ഡലിനെ പരിചയപ്പെടുത്തിയാണ് ലൂയിസ ലെസ്ബിയനാണെന്ന് ലോകത്തെ അറിയിച്ചത്. അന്നയോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ ഗമ്മർ പങ്കുവയ്ക്കുകയും ചെയ്തു.
മെറിലിന്റെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചെടുത്ത ചിത്രങ്ങളാണ് ഗമ്മർ പങ്കുവച്ചത്. ‘‘സന്തോഷത്തോടെയുള്ള പുതിയ യുഗത്തിലേക്കു പ്രവേശിക്കാൻ അനുഗ്രഹം ലഭിച്ചു.’’– എന്നകുറിപ്പോടെയാണ് ലൂയിസ അന്നയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. കുറിപ്പിനൊപ്പം മഴവിൽ പതാകയും ഹാർട്ട് ഇമോജിയും ഉണ്ട്.
ഗമ്മർ ലെസ്ബിയനാണെന്ന രീതിയിൽ മുൻപും ചർച്ചയുണ്ടായിട്ടുണ്ട്. ജൂൺ ആദ്യവാരം അന്നയ്ക്കൊപ്പമുള്ള മറ്റൊരുചിത്രം ലൂയിസ പങ്കുവച്ചപ്പോൾ വീണ്ടും ചർച്ച സജീവമായിരുന്നു.
മെറിൽ സ്ട്രീപ്പിന്റെയും ഡോൺ ഗമ്മറിന്റെയും മകളാണ് ലൂയിസ. 2019ലാണ് ലൂയിസയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. എച്ച്ബിഒയുടെ ദ് ഗിൽഡഡ് ഏജ് എന്ന പരമ്പരയിലും ലൂയിസ അഭിനയിച്ചിട്ടുണ്ട്.