ADVERTISEMENT

തെന്നിന്ത്യൻ സിനിമയിൽ പ്രമുഖരായ നിരവധി താരദമ്പതികളാണ് അടുത്തിടെ വിവാഹ മോചിതരായത്. ഏറ്റവും ഒടുവിൽ നടൻ ജയം രവിയും വിവഹ മോചിതനാകാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നത്. അടുത്തിടെ ജയം രവിയുടെ ഭാര്യ ആരതി സമൂഹമാധ്യമത്തിൽ നിന്ന് താരത്തിനൊപ്പമുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. ഇതേതുടർന്നാണ് ഇരുവരും വിവാഹമോചിതരാകാൻ പോകുന്നു എന്നരീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഗായിക സുചിത്ര. സുചി ലീക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സുചിത്രയുടെ വെളിപ്പെടുത്തൽ. 

'ഈ വിവാഹമോചനത്തില്‍ എന്റെ പിന്തുണ ജയം രവിക്കാണ്. ആരതിയെ പോലൊരു പെൺകുട്ടിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ല. ആരതി വളരെ ഫാന്റസി പെണ്‍കുട്ടിയാണ്. ജയം രവിയ്ക്ക് രാപ്പകല്‍ എന്നില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു. തിരികെ വീട്ടിലേക്കു വരുമ്പോൾ ആരതിയുടെ മാനസികാവസ്ഥ എന്താണെന്നു പറയാനാകില്ല. ജയം രവി അതിസുന്ദരനായതിനാല്‍, ഇത്രയും വര്‍ഷങ്ങളോളം ആരതി അയാളുടെ മുഖം നോക്കി ജീവിച്ചു. എന്നാല്‍ സൗന്ദര്യം എത്രത്തോളം നിലനില്‍ക്കും? അത് മാത്രമല്ല, ജയം രവിയുടെ കുടുംബം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, ഒരുപാട് കഷ്ടപ്പെട്ട് സിനിമയില്‍ എത്തിയതാണ്. അവരുടെ കുടുംബം എപ്പോഴും മറ്റുള്ളവരെ ബഹുമാനിക്കുന്നുണ്ട്.’– സുചിത്ര പറഞ്ഞു. 

ജയം രവിയോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തെങ്കിലും 'മാരീഡ് ടു ജയം രവി' എന്ന ഇന്‍സ്റ്റഗ്രാം ബയോ ആരതി മാറ്റിയിട്ടില്ല. ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിലും ആരതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. ജൂണ്‍ 20-ന് ജയം രവിയുടെ കരിയറിലെ പ്രധാന സിനിമയായ ജയം റിലീസായി 21 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ആരതി പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ നിലച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരതിയുടെ പുതിയ നീക്കം.

നേരത്തേ, സാമന്ത–നാഗ ചൈതന്യ, ധനുഷ്–ഐശ്വര്യ, ജിവി പ്രകാശ്– സൈന്ധവി തുടങ്ങിയ താര ദമ്പതികളും വേർപിരിഞ്ഞിരുന്നു. നടന്‍ വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയാൻ പോകുന്നതായുള്ള അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com