ADVERTISEMENT

അടുത്തിടെയായിരുന്നു ബോളിവുഡ് താരം സോനാക്ഷി സിൻഹയുടെയും സഹീർ ഇക്ബാലിന്റെയും വിവാഹം. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെല്ലാം  സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും താര ദമ്പതികൾ മറക്കാറില്ല. ഇപ്പോഴിതാ ഹണിമൂൺകാലത്തെ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് താരദമ്പതികൾ. സോനാക്ഷി ഗർഭിണിയാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിലും താരങ്ങൾ മറുപടി നൽകി. 

‘‘അവൾ എന്നോട് വഴക്കിടാൻ വന്നു. പക്ഷേ, ഞാൻ അവളെ ചിരിപ്പിച്ചു.’’ – എന്ന കുറിപ്പോടെ സഹീർ അടുത്തിടെ ഒരു വിഡിയോ പങ്കുവച്ചിരുന്നു. ‘ഹസ്ബന്റ് ഹാക്ക്സ്’ എന്ന ഹാഷ് ടാഗോടെയാണ് സഹീർ വിഡിയോ പങ്കുവച്ചത്. ‘എത്രമനോഹരമായ ദിവസം’ എന്ന കുറിപ്പോടെ മറ്റൊരു ചിത്രവും സഹീർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. നൂഡിൽസ്ട്രാപ്പ് ബ്രൗൺ ബോഡികോണായിരുന്നു ഫോട്ടോയിൽ സോനാക്ഷിയുടെ ഔട്ട്ഫിറ്റ്. വെള്ള ടീഷർട്ടും ജീൻസുമാണ് സഹീർ ധരിച്ചിരിക്കുന്നത്. 

സോനാക്ഷിയും സഹീറും ഒരുമിച്ച് ആശുപത്രിയിൽ പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഗർഭിണിയായതിനാലാണ് വിവാഹം കഴിച്ചതെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിനെ കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സോനാക്ഷി പ്രതികരിച്ചത് ഇങ്ങനെയാണ്: ‘‘വിവാഹശേഷം ഒരുമിച്ച് ആശുപത്രിയിൽ പോകാനോ പുറത്തിറങ്ങാനോ കഴിയില്ല. കാരണം നിങ്ങൾ ഗർഭിണിയാണെന്നാണ് ആളുകൾ കരുതുന്നത്.’’– സോനാക്ഷി പറഞ്ഞു. 

ജൂൺ 23ന് മുംബൈ ബാന്ദ്രയിൽ വച്ചായിരുന്നു സോനാക്ഷിയുടെ വിവാഹം.  കൂടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. തുടർന്ന് നടന്ന റിസപ്ഷനിൽ ബോളിവുഡിലെ വൻതാരനിര പങ്കെടുത്തിരുന്നു. 

English Summary:

"Sonakshi Sinha Addresses Pregnancy Rumors After Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com