മകളെ ചേർത്തുപിടിച്ച് വിതുമ്പി വിരേൻ മർച്ചന്റ്; അനന്ത്–രാധിക വിവാഹത്തിലെ വൈകാരിക നിമിഷം
Mail This Article
വിവാഹം എന്നത് വധുവരന്മാരെയും മാതാപിതാക്കളെയും സംബന്ധിച്ച് വൈകാരിക മുഹൂർത്തമാണ്. കഴിഞ്ഞ ഏതാനും ദിവസമായി മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ അനന്ത്–രാധിക വിവാഹ വാർത്ത ഇടംനേടിയിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങുകളിലെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അത്തരത്തിലൊരു വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. വിവാഹത്തിനു മുന്നോടിയായുള്ള ഗൃഹശാന്തി പൂജയോടനുബന്ധിച്ച് വധു രാധിക മെർച്ചന്റും പിതാവ് വിരേൻ മർച്ചന്റും ഒന്നിച്ചുള്ള ഹൃദ്യമായ വിഡിയോയാണ് പ്രചരിച്ചത്.
സന്തോഷത്തോടെ കണ്ണുനിറഞ്ഞ് മകളെ വീരേന്‍ മർച്ചന്റ് ആലിംഗനം ചെയ്യുന്നതാണ് വിഡിയോ. അനന്ത്–രാധിക വിവാഹത്തിലെ ഗൃഹശാന്തി പൂജയുടെ വിഡിയോയിലാണ് രാധികയും പിതാവും തമ്മിലുള്ള വൈകാരിക നിമിഷങ്ങളുള്ളത്. നിറകണ്ണുകളോടെ തൊട്ടടുത്തു നിൽക്കുന്ന രാധികയുടെ അമ്മയെയും വിഡിയോയിൽ കാണാം.
പരമ്പരാഗത കസവുസാരിയായിരുന്നു ഗൃഹശാന്തി പൂജാചടങ്ങിൽ രാധികയുടെ ഔട്ട്ഫിറ്റ്. സാരിക്ക് ചേരുന്നവിധത്തിലുള്ളതായിരുന്നു രാധികയുടെ മേക്കപ്പും ആക്സസറീസും. മിനിമൽ മേക്കപ്പാണ്. ചുവപ്പു കുർത്തയും ഗോൾഡൻ വർക്കുള്ള നെഹ്റു ജാക്കറ്റുമായിരുന്നു അനന്തിന്റെ വേഷം. ജൂലൈ 12 മുതൽ 14 വരെയാണ് വിവാഹ ആഘോഷങ്ങൾ നടക്കുന്നത്. മുംബൈ ജിയോ കൺവെൻഷൻ സെന്ററിലാണ് ആഘോഷം.