കല്യാണത്തിനിടെ ജീവനക്കാരെ മറക്കാതെ അംബാനി കുടുംബം; സ്നേഹ സമ്മാനം എത്തി
Mail This Article
ഇന്ത്യയിൽ ഏറ്റവും അധികം ചർച്ച ചെയ്യുന്ന വിവാഹമാണ് റിലയൻസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും. ദിവസേന കോടികൾ ഒഴുകിക്കൊണ്ടിരിക്കുന്ന വിവാഹ ആഘോഷങ്ങൾക്കിടെ ഇപ്പോഴിതാ പുതിയ ഒരു കാര്യം കൂടി ചർച്ചയാകുന്നു. മുകേഷ് അംബാനി തന്റെ അതിഥികൾക്ക് മാത്രമല്ല ജീവനക്കാർക്കും മകന്റെ കല്യാണക്കുറിയും സമ്മാനങ്ങളും നൽകിയിരിക്കുന്നതാണ് പുതിയ കാര്യം.
വിവാഹത്തിന് മുന്നോടിയായി തങ്ങൾക്ക് ലഭിച്ച അതിമനോഹരമായ ചുവന്ന ഗിഫ്റ്റ് ബോക്‌സിന്റെ വിഡിയോ റിലയൻസ് ജീവനക്കാർ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
മുകേഷ് അംബാനിയും നിത അംബാനിയുമാണ് ജീവനക്കാർക്കായി ഈ ബോക്‌സുകൾ ഒരുക്കിയത്. അനന്തിന്റെയും രാധികയുടെയും വിവാഹ ആശംസകൾ സ്വർണ അക്ഷരങ്ങളിൽ ബോക്സിൽ എഴുതിയിട്ടുണ്ട്. ഒരു വെള്ളി നാണയം, പലഹാരങ്ങൾ (ആലു ഭുജിയ, സേവ്, ലൈറ്റ് ചിവഡ എന്നിവ ഉൾപ്പെടെ നാലു ചെറു പായ്ക്കറ്റുകൾ) ഉൾക്കൊള്ളുന്നതാണ് അംബാനി കുടുംബത്തിന്റെ ഗിഫ്റ്റ് ബോക്‌സ്.
അനന്ത്- രാധിക വിവാഹത്തിന്റെ അതിമനോഹരമായ ക്ഷണക്കത്ത് വൈറലായിരുന്നു. വെള്ളിയിൽ തീർത്ത ഒരു അമ്പലത്തിന്റെ മാതൃക, ഒരു പഷ്മിന ഷാൾ എന്നിവ ഉൾപ്പെട്ട ക്ഷണക്കത്ത് ഒരു വലിയ സ്വർണപ്പെട്ടിക്ക് അകത്താണ് നൽകിയത്.