ADVERTISEMENT

ഡൽഹി മെട്രോ സംഭവബഹുലമായ യാത്രകൾ സമ്മാനിക്കുന്ന സർവീസ് ആണെന്നാണ് പൊതുവേയുള്ള അഭിപ്രായം. സമൂഹ മാധ്യമങ്ങൾ നോക്കിയാൽ എന്നും ഒരു വൈറൽ വിഡിയോയെങ്കിലും ഉണ്ടാകും. പല രസകരമായ സംഭവങ്ങളും ഓരോ ദിവസവും മെട്രോ യാത്രകൾക്കിടയിൽ സംഭവിക്കാറുണ്ട്. ജോലികഴിഞ്ഞ് തിരിച്ചു പോകുന്ന വീട്ടമ്മമാർ ഭക്ഷണത്തിനുള്ള പച്ചക്കറി അറിയുന്നതും കൂട്ടം കൂടിയിരുന്ന് പാട്ടുപാടിയും അന്താക്ഷരി കളിച്ചും സമയം ആഹ്ലാദഭരിതമാക്കുന്ന കൂട്ടരേയും മെട്രോ യാത്രകളിൽ സ്ഥിരമായി കാണാം. എന്നാൽ, ഡൽഹി മെട്രോയിൽ രണ്ട് സ്ത്രീകൾ മേക്കപ്പ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. 

രണ്ടു യുവതികൾ ഡൽഹി മെട്രോയിൽ ഇരുന്ന് മേക്കപ്പ് ഇടുന്ന വിഡിയോ ആണ് സംഭവത്തിനാസ്പദം. രാത്രിയിലാണ് ഇത് നടക്കുന്നത്. തിരക്കൊഴിഞ്ഞ മെട്രോയിൽ ഒരു സീറ്റിനറ്റത്തായി രണ്ട് യുവതികൾ ഇരിക്കുന്നു. കയ്യിൽ മേക്കപ്പ് ചെയ്യുന്ന സാധനങ്ങൾ എല്ലാമുണ്ട്. ഇരുവരും കൈവശമുള്ള ചെറിയ കണ്ണാടിയിൽ നോക്കി മേയ്ക്കപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ വിഡിയോ എടുത്ത ആളടക്കം അത് കാണുന്നവരെല്ലാം അവരെ കളിയാക്കിയും മറ്റും ചിരിക്കുന്നുമുണ്ട്. 

സമൂഹ മാധ്യമങ്ങളിലെ വിഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. മെട്രോ പാസിനൊപ്പം മേയ്ക്കപ്പ് കിറ്റു കൂടി സൗജന്യമായി കൊടുക്കണമെന്ന് ഒരാൾ കമന്റു ചെയ്തപ്പോൾ, ഡൽഹിയിലെ പെൺകുട്ടികൾക്ക് ചിലപ്പോൾ ബോയ്ഫ്രണ്ടില്ലാതെ ജീവിക്കാനാകും പക്ഷേ മേയ്ക്കപ്പ് ഇല്ലാതെ പറ്റില്ലെന്നാണ് മറ്റൊരു കമന്റ്. രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സമയമായതിനാൽ മിക്കവരും ഇത്തരം ഒഴിവു സമയങ്ങൾ നഷ്ടപ്പെടുത്താതെ ഉറങ്ങാനാണ് ശ്രമിക്കാറെന്നും പറയുന്നുണ്ട്. മുഖത്ത് കാര്യമായി എന്തൊക്കെയോ വാരിപ്പൂശുന്നത് കണ്ടിട്ടാവണം ഇവർ രാത്രിയിൽ ആരേയോ പേടിപ്പിക്കാൻ പോവുകയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

കാര്യം ഇതൊക്കെയാണെങ്കിലും ചുറ്റുമുള്ളതൊന്നിനേയും വക വയ്ക്കാതെ ആ പെൺകുട്ടികൾ തങ്ങളുടെ ലോകത്ത് സ്വസ്ഥമായിരുന്ന് അവർ ചെയ്യുന്ന കാര്യം ആവോളം ആസ്വദിക്കുന്നതായി വിഡിയോയിൽ വ്യക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com