ADVERTISEMENT

ഫാഷനിൽ വ്യത്യസ്തത പുലർത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ബോളിവുഡ് താരം രൺവീർ സിങ്. പലപ്പോഴും പലഫാഷനുകളിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ രൺവീർ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. 

‘എലഗന്റ് ബ്ലാക്ക്’ വസ്ത്രത്തിലുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കറുപ്പിൽ ആന്റിക് കോപ്പർ കളർ വർക്കുള്ള ലോങ് കുർത്തയും പൈജാമയുമാണ് രൺവീറിന്റെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന വിധത്തിലുള്ള ഷാളും ധരിച്ചിരിക്കുന്നു. ഒരു കയ്യിൽ ചുറ്റിയ രീതിയിലാണ് ഷാൾ സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഷാളിന്റെ വശങ്ങളിലായി കോപ്പർ കളർ വർക്കുകളും തുന്നിച്ചേർത്തിരിക്കുന്നു. 

ranveer-sp-3
Image Credit∙ ranveersingh/Instagram
ranveer-sp-3
Image Credit∙ ranveersingh/Instagram

മുടി കെട്ടിയ രീതിയിലാണ് ഹെയർ സ്റ്റൈൽ. ഡ്രെസിനിണങ്ങുന്ന വിധത്തിലുള്ള ഷൂവും വാച്ചും സ്റ്റൈൽ ചെയ്തിരിക്കുന്നു. 

ranveer-sp2
Image Credit∙ ranveersingh/Instagram
ranveer-sp2
Image Credit∙ ranveersingh/Instagram

അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചാണ് താരം തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചത്. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ രൺവീറിന്റെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘എന്റെ ദേശി ബാറ്റ്സ്മാൻ’ എന്നായിരുന്നു ചിത്രങ്ങൾക്കു താഴെ അർജുൻ കപൂർ കമന്റ് ചെയ്തത്. ‘കല്യാണം അംബാനിയുടെ ആയിരുന്നതും തകർത്തത് രൺവീറാണ്’ എന്നാണ് വിഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ഈ ഖിൽജി വൈബ് ഗംഭീരം ’ എന്നാണ് വിഡിയോയ്ക്ക് താളെ വന്ന മറ്റൊരു കമന്റ്. 

ranveer-sp4
Image Credit∙ ranveersingh/Instagram
ranveer-sp4
Image Credit∙ ranveersingh/Instagram
English Summary:

Ranveer Singh's 'Khilji Vibe' Outfit Trends Post Ananth Ambani's Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com