ADVERTISEMENT

മക്കളൊരുക്കുന്ന സർപ്രൈസുകൾ പലപ്പോഴും അമ്മമാരുടെ മനം നിറയ്ക്കാറുണ്ട്. അത്തരത്തിലൊരു സർപ്രൈസ് നടി മഞ്ജു പിള്ളയ്ക്ക് നൽകിയിരിക്കുകയാണ് മകൾ ദയ സുജിത്ത്. തന്റെ കയ്യിൽ അമ്മയുടെ ചിത്രം ടാറ്റൂ ചെയ്താണ് മോഡലായ ദയ അമ്മയ്ക്ക് സർപ്രൈസ് ഒരുക്കിയത്.

ടാറ്റൂ ആർട്ടിസ്റ്റ് കുൽദീപ് കൃഷ്ണയാണ് ദയ തന്റെ കയ്യിൽ അമ്മയുടെ ചിത്രം ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. മകളുടെ കയ്യിലെ ടാറ്റൂ കണ്ട് അദ്ഭുതത്തോടെയും സന്തോഷത്തോടെയും അവളെ ചേർത്തുപിടിച്ച് ഉമ്മവയ്ക്കുന്ന മഞ്ജുവിനെയും വിഡിയോയിൽ കാണാം. 

മകളുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രമാണ് മഞ്ജുവിന്റെ കയ്യിലെ ടാറ്റൂ. ‘ഇത് കണ്ട് എന്റെ അമ്മ ഞെട്ടും’ എന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമത്തിൽ എത്തിയത്. സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ച വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘നിഷ്കളങ്കമായ സ്നേഹം’ എന്നാണ് വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. ‘അമ്മയ്ക്ക് തുല്യം അമ്മ തന്നെയാണ്. മഞ്ജു ചേച്ചിയുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.’– എന്ന രീതിയിലും കമന്റുകള്‍ എത്തി.  

English Summary:

Daughter's Touching Tattoo Tribute Brings Actress Manju Pillai to Tears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com