ADVERTISEMENT

ചുവന്നുതുടുത്ത വലിയ മൂക്കുകൾ പിടിപ്പിച്ച കോമാളിവേഷക്കാരെ കാണുമ്പോൾത്തന്നെ യുക്രെയ്ൻ ആശുപത്രികളിലെ കുട്ടികൾ രോഗം മറക്കുന്നു. കുഞ്ഞിക്കണ്ണുകൾ മിന്നിത്തിളങ്ങുന്നു. വാദ്യോപകരണത്തിന്റെ വർണതന്ത്രികൾ മീട്ടി കോമാളികൾ പാടുമ്പോൾ കുഞ്ഞുസ്വരങ്ങളും ഒപ്പം ചേരുന്നു. അർബുദത്തിന്റെ വേദനയ്ക്കൊപ്പം യുദ്ധത്തിന്റെ നോവും അവർ  മറക്കുന്നു.

ജൂലൈയിൽ റഷ്യ ബോംബിട്ട ആശുപത്രിയൊഴിയേണ്ടി വന്ന് മറ്റിടങ്ങളിലേക്കു മാറിയ കുഞ്ഞുങ്ങളെ കയ്യൊഴിയാതെ ഒപ്പം കൂടിയിരിക്കുകയാണ് ബ്യൂറോ ഓഫ് സ്മൈൽസ് ആൻഡ് സപ്പോർട്ട് (ബിയുപി) കോമാളിസംഘം. ഓൽഹ ബുൽകിന, മറൈന ബെർദാർ, ടെറ്റ്യാന നൊസോവ, വ്ലാഡിസാവ കുലിനിച്ച് തുടങ്ങിയ യുവതികളാണ് ഈ ചിരിട്രൂപ്പിൽ.

English Summary:

Clowns Bring Laughter and Hope to Ukrainian Children Displaced by War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com