ADVERTISEMENT

സ്തനാർബുദത്തിന് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഹിനാ ഖാൻ വീണ്ടും റാംപിലെത്തി. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയ്ക്ക് വേണ്ടിയാണ് താരം റാംപിലെത്തിയത്. താൻ ഒരു ദുരന്തകാലം അതിജീവിച്ചു വരികയാണെന്ന് നടി പറഞ്ഞു.

"ഇത് എന്റെ ജീവിതത്തിന്റെയും പ്രതിരോധത്തിന്റെയും ആഘോഷമാണ്. ഇന്ത്യയുടെ ആത്മാവിനെ അഭിവാദ്യം ചെയ്യുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. നാമെല്ലാവരും എന്തെങ്കിലുമൊക്കെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ്. അല്ലെങ്കിൽ അതിജീവിച്ചവരാണ്. ഞാനും ഒരു ദുരന്തകാലം അതിജീവിച്ചു.’– ഹിന പറഞ്ഞു.

അർബുദത്തിനെതിരായ പോരാട്ടത്തെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. "ഞാൻ യുദ്ധത്തിലാണ്, ഒരു ദിവസം ഞാനും അതിജീവിക്കും. ഈ റാംപ് വാക്ക് ധൈര്യത്തിന്റെയും സേവനത്തിന്റെയും പൈതൃകത്തിൻ്റെയും പ്രതീകമാണ്. എന്റെ ഇതുവരെയുള്ള യാത്ര എളുപ്പമല്ലായിരുന്നു. കീമോ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഞാൻ എന്റെ ശ്രമങ്ങൾ നടത്തി, തിരിച്ചുവരാനുള്ള ധൈര്യം ദൈവം എനിക്ക് നൽകുന്നു".– ഹിന അറിയിച്ചു.

വീണ്ടും റാംപിൽ ചുവട് വയ്ക്കാൻ തനിക്ക് അവസരം ഒരുക്കിയ മനീഷ് മൽഹോത്രയ്ക്കും ഹിന നന്ദി പറയുന്നുണ്ട്. മനീഷിനൊപ്പമുള്ള ഫോട്ടോയ്ക്ക് താരം നൽകിയ അടിക്കുറിപ്പ് തനിക്ക് കൂടുതൽ കരുത്ത് നൽകിയതിന് നന്ദി എന്നായിരുന്നു. മനീഷ് മൽഹോത്ര ക്രിയേഷൻസിൽ ഒരുങ്ങിയ മനോഹര വസ്ത്രങ്ങൾ ധരിച്ച് ഹിനക്കൊപ്പം സോനാലി ബാന്ദ്ര , താഹിറ കശ്യപ് എന്നിവരും റാംപിലെത്തി.

English Summary:

Hina Khan Returns to Ramp Post-Cancer Battle, Inspires in Manish Malhotra Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com