‘തമിഴ്ലുക്കിൽ ദേവരാഗത്തിലെ ശ്രീദേവിയെ പോലെയാകും! ഓസി, തകർത്തു’: ശ്രദ്ധനേടി ദിയയുടെ വെഡ്ഡിങ് ടീസർ
Mail This Article
നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ദിയകൃഷ്ണയുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം തന്നെ താരകുടുംബം നിരന്തരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ ടീസർ വിഡിയോ പങ്കുവയ്ക്കുകയാണ് ദിയ കൃഷ്ണ. ‘ഓസി ടാക്കീസ്’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദിയ വിഡിയോ പങ്കുവച്ചത്.
വിവാഹത്തിലെ മനോഹരനിമിഷങ്ങളെല്ലാം ഉൾപ്പെടുന്നതാണ് ടീസർ. ഹൽദി ആഘോഷങ്ങളിൽ നിന്നാണ് വിഡിയോ ടീസർ വിഡിയോ തുടങ്ങുന്നത്. മിസ്സിൽ നിന്ന് മിസിസ്സിലേക്കു മാറുന്നു എന്ന പ്രത്യേകത മാത്രമാണ് വിവാഹത്തിലൂടെ ഉണ്ടാകുന്നതെന്ന് ദിയ പറയുന്നതും വിഡിയോയിലുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ താൻ വളരെ ആകാംഷയിലാണെന്നും ദിയ പറയുന്നുണ്ട്.
യൂട്യൂബിലെത്തി നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് വിഡിയോ കണ്ടത്. വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തി. ദിയയുടെ തമിഴ് വെഡ്ഡിങ് ലുക്ക് വേണമെന്നായിരുന്നു ചിലർ കമന്റ് ചെയ്തത്. ‘ഓസി, രണ്ടു പേരും കൂടി ഒരു ഫോട്ടോ ഷൂട്ട് ആയിട്ടെങ്കിലും തമിഴ് വെഡ്ഡിങ് ലുക്ക് ചെയ്യാമോ? മഡിസറൊക്കെ ഉടുത്ത് മൂക്കുത്തിയൊക്കെയിട്ടാൽ ദേവരാഗത്തിലെ ശ്രീദേവിയെ പോലെയുണ്ടാകും.’– എന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്. അശ്വിന്റെ തമിഴ് വ്ലോഗ് വേണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു. ടീസർ അതിമനോഹരമാണെന്നും ഫുൾ വിഡിയോയ്ക്കു വേണ്ടി കാത്തിരിക്കുകയാണെന്നും രണ്ടുപേരും വളരെ നന്നായിരിക്കുന്നു എന്നും പലരും കമന്റ് ചെയ്തു.