ADVERTISEMENT

‘പ്രായം കുറെയായില്ലേ, വീട്ടിലിരുന്നാൽ പോരേ’– എന്ന് റഷീദിനോട് ആരെങ്കിലും ചോദിച്ചാൽ ‘പണിയെടുത്ത് ജീവിച്ചാണു ശീലം’ എന്ന് റഷീദ് പറയും. 70 വയസ്സായി റഷീദിന്. ലുലു ഗ്രൂപ്പിന്റെ ജോലിക്കായി നടത്തിയ അഭിമുഖത്തിനു വന്ന എഴുപതുകാരനെ കണ്ട് ആദ്യം അവിടെ എത്തിയ ഉദ്യോഗാർഥികളുടെ മനസ്സിലും ഈ പ്രായത്തിൽ ഇദ്ദേഹം എന്തിനാണ് ജോലി അന്വേഷിക്കുന്നതെന്നു തോന്നിയേക്കാം. അഭിമുഖത്തിൽ പങ്കെടുക്കാനുള്ള നീണ്ടവരിയിൽ യാതൊരും മടുപ്പും കൂടാതെ റഷീദ് നിൽക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്

അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയതാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ റഷീദ് പറയും: ‘ജോലി കിട്ടിയാൽ അത് ഭാഗ്യമാണ്. വിളിച്ചാൽ പോകും’. 38 വർഷം പ്രവാസിയായിരുന്നു റഷീദ്. ‘പത്ത് പൈസ കയ്യില്‍ വേണം, നന്നായി ജോലി എടുക്കണം ഇനിയും ജോലി ചെയ്യാനുള്ള മനസാണ് എനിക്ക്.’– റഷീദ് വ്യക്തമാക്കുന്നു.

സൈബറിടത്തും റഷീദിനെ പറ്റിയുള്ള കുറിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. 5000 പേരിലധികം യുവാക്കൾ വന്നിടത്ത് 70 കഴിഞ്ഞ ആ വല്യപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ ആത്മവിശ്വാസം, അത് മതി ജീവിതത്തിൽ ജയിക്കാനെന്ന് പറഞ്ഞാണ് സമൂഹമാധ്യമത്തിൽ റഷീദിനെ പ്രകീർത്തിച്ചുകൊണ്ടുള്ള കുറിപ്പുകൾ എത്തിയത്.

റഷീദിനെ കുറിച്ച് സമൂഹമാധ്യമത്തിൽ എത്തിയ ഒരു കുറിപ്പ്

‘‘ഇന്നലെ ലുലുവിൽ ജോലി തേടി വന്ന വലിയപ്പച്ചൻ. അദ്ദേഹം തന്റെ ഒരായുസ്സ് മുഴുവൻ പ്രവാസിയായിരുന്നു. നാട്ടിൽ വന്നപ്പോൾ തനിക്ക് വെറുതെ ഇരിക്കുവാൻ കഴിയുന്നില്ല. അദ്ദേഹത്തെ ആ ഗ്രൂപ്പ് ജോലിക്ക് സെലക്ട് ചെയ്തതായി പറഞ്ഞു. പ്രിയപ്പെട്ടവരെ പ്രായം ഒരു നമ്പർ മാത്രമാണ്. എന്നെ ഞെട്ടിച്ചത് വേറൊന്നുമല്ല ,5000 പേരിലധികം യുവാക്കൾ വന്നടത്ത് 70 കഴിഞ്ഞ ആ വലിയപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ കോൺഫിഡൻസ്. അത് മതി ജീവിതത്തിൽ ജയിക്കാൻ നമ്മളെക്കാൾ ചെറുതായ മനുഷ്യരോട് കലഹിച്ചു ജീവിതം തീർക്കാതെ വലിയവരുടെ ലോകത്തേക്ക് നടന്നു ചെല്ല്,എന്നിട്ട് അവര് കണ്ട വലിയ സ്വപ്നങ്ങളുടെ ഭാഗമാവുക. ഒന്നും അസാധ്യമല്ല.’’

English Summary:

70-Year-Old Job Seeker's Determination at Lulu Group Interview Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com