‘ഭർത്താവ് മരിച്ചാൽ ജീവിതം കരഞ്ഞു തീർക്കണോ?’;നവവധുവായി ഒരുങ്ങി രേണു സുധി
Mail This Article
ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇപ്പോൾ നവവധുവായി ഒരുങ്ങിനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് രേണു. ബ്രൈഡൽ ലുക്കിലുള്ള രേണുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
മഞ്ഞയിൽ ഗോൾഡൻ കസവുള്ള പട്ടുസാരിയാണ് രേണുവിന്റെ ഔട്ട്ഫിറ്റ്. സാരിക്ക് കോൺട്രാസ്റ്റായി ചുവപ്പ് ബ്ലൗസും അണിഞ്ഞിരിക്കുന്നു. സാരിക്ക് മാച്ചിങ്ങായി ആന്റിക് ആഭരണങ്ങളും സ്റ്റൈൽ ചെയ്തിരിക്കുന്നു. മുത്തുകൾ പതിച്ച വലിയ ജിമിക്കി കമ്മലും നെറ്റിച്ചുട്ടിയും ഹിപ് ചെയ്നും വളകളും അണിഞ്ഞിട്ടുണ്ട്.
സിംപിൾ ബ്രൈഡൽ മേക്കപ്പാണ്. ചുവപ്പ് ഷെയ്ഡ് ലിപ്സ്റ്റിക്.ഐ ലൈനറും മസ്കാരയും ഐലാഷസും ഉപയോഗിച്ചിരിക്കുന്നു. പിന്നിയിട്ട മുടി ചുവപ്പ്, ലൈറ്റ് റോസ് നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഒരുങ്ങുന്നതിന്റെ വിഡിയോയും ചിത്രങ്ങളും രേണു തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘അവർ ജീവിക്കട്ടെ. ഭർത്താവ് മരിച്ചെന്നു കരുതി ജീവിതകാലം മുഴുവൻ കരഞ്ഞു ജീവിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല.’– എന്നാണ് രേണുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കു താഴെ പലരും കമന്റ് ചെയ്തത്. വീണ്ടും സുമംഗലിയാകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയുള്ള കമന്റുകളും എത്തി. ഭർത്താവ് മരിച്ചാൽ സതി അനുഷ്ഠിക്കണമോ, അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ എന്നിങ്ങനെയും രേണുവിനെ പിന്തുണച്ച് കമന്റ് എത്തി. അതേസമയം രേണുവിന്റെ പുതിയ ലുക്കിനെ വിമർശിച്ചുകൊണ്ടുള്ള നെഗറ്റിവ് കമന്റുകളും കുറവല്ല. നേരത്തെയും ഇത്തരത്തിലുള്ള വിമർശനങ്ങൾ രേണു നേരിട്ടിരുന്നു.