ADVERTISEMENT

ഏതുപ്രായത്തിലായാലും സ്വയം സന്തോഷം കണ്ടെത്തുന്ന മനുഷ്യരുണ്ട്. അക്കൂട്ടത്തിൽപ്പെടുന്നവരാണ് കിടങ്ങന്നൂർ കരുണാലയത്തിലെ അന്തേവാസികളായ ഇവർ. രണ്ട് അപ്പൂപ്പന്മാരും ഒരു അമ്മൂമ്മയും ഉൾപ്പെടുന്ന ‘ഹരികൃഷ്ണൻസ്’ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കരുണാലയത്തിലെ അന്തേവാസികളായ രവി, ശശി, സുമതി എന്നിവരാണ് വിഡിയോയിലെ താരങ്ങൾ.

ഹരികൃഷ്ണൻസിലെ ‘പൊന്നാമ്പൽ പുഴയിറമ്പിൽ’ എന്നഗാനത്തിന്റെ റീലിലൂടെയാണ് ഇവർ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമായത്. വിഡിയോയിൽ ഹരികൃഷ്ണൻസിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ഹരിയായി രവിയും മോഹൻലാലിന്റെ കഥാപാത്രമായ കൃഷ്ണനായി ശശിയും എത്തുന്നു. സുമതിയാണ് ജൂഹി ചൗളയുടെ കഥാപാത്രമായ മീരയായി എത്തുന്നത്. സമൂഹമാധ്യമത്തിലെത്തി ദിവസങ്ങൾക്കകം തന്നെ വിഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

ഹരികൃഷ്ണൻസിലെ മാത്രമല്ല, മറ്റുപല സിനിമകളിലേയും ശ്രദ്ധേയമായ രംഗങ്ങൾ ഇവർ പുനരാവിഷ്കരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ആറാംതമ്പുരാനിലെ രംഗമാണ് ചെയ്തത്. ഹൃദ്യമായ വിഡിയോകൾക്കു താഴെ നിരവധി കമന്റുകളും എത്തി. സുമതിയമ്മ സുന്ദരിയായിരിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. ഒത്തിരി സന്തോഷത്തോടെ കാണുന്ന വിഡിയോകളാണ് ഇവരുടേത് എന്നിങ്ങനെയുള്ള കമന്റുകളും എത്തി.

English Summary:

Old Age Home Residents Go Viral with Heartwarming "Harikrishnans" Recreation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com