‘സിന്ധുവിനു പകരക്കാരില്ല, ഇന്ത്യൻ കായികരംഗത്തെ തിളങ്ങുന്ന സുന്ദരി’: പങ്കാളിക്കൊപ്പമുള്ള മനോഹരചിത്രങ്ങൾ പങ്കുവച്ച് താരം
Mail This Article
അടുത്തിടെയായിരുന്നു പ്രമുഖ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന്റെ വിവാഹം. വിവാഹ ശേഷമുള്ള മനോഹര ചിത്രങ്ങളും താരം സമൂഹമമാധ്യമത്തിലൂടെ പലപ്പോഴായി പങ്കുവച്ചിരുന്നു. ചുവപ്പും ബെയ്ജും കലർന്ന മനോഹരമായ ഔട്ട്ഫിറ്റിൽ പങ്കാളി വെങ്കടദത്ത സായിക്കൊപ്പമുള്ള ചിത്രങ്ങളാണ് സിന്ധു ഏറ്റവും ഒടുവിൽ പങ്കുവച്ചത്.
വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള വെള്ള കല്ലുകൾ പതിച്ച മാലയും കമ്മലുമാണ് ആക്സസറീസ്. സിംപിൾ മേക്കപ്പാണ്. പോണിടെയിൽ ഹെയർ സ്റ്റൈൽ. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. ക്രീം നിറത്തിലുള്ള കുർത്തയും പൈജാമയുമാണ് വെങ്കടദത്തയുടെ ഔട്ട്ഫിറ്റ്.
‘ഞങ്ങൾ’ എന്ന കുറിപ്പോടെയാണ് സിന്ധു ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘സിന്ധു നല്ല ഭാര്യയായിരിക്കും.’– എന്നാണ് ചിത്രങ്ങൾക്കു താഴെ ആരാധകരിൽ ചിലർ കമന്റ് ചെയ്തത്. ‘ഇന്ത്യൻ കായിക ലോകത്തെ എക്കാലത്തെയും തിളങ്ങുന്ന സുന്ദരിയാണ് സിന്ധു. അവർക്കു പകരക്കാരില്ല. എല്ലാ ആശംസകളും നേരുന്നു.’– എന്നും ചിലർ കമന്റ് ചെയ്തു. ‘നിങ്ങൾ വളരെ നല്ലദമ്പതികളാണ്. ജീവിതം നന്നായി മുന്നോട്ടു പോകട്ടെ.’– എന്നിങ്ങനെയും കമന്റുകൾ എത്തി.
ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് റിസോർട്ടിലായിരുന്നു പി.വി. സിന്ധുവും സോഫ്റ്റ്‌വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ വെങ്കടദത്ത സായിയും തമ്മിലുള്ള വിവാഹം. കായിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.