ADVERTISEMENT

റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണും ആയ നിത എം. അംബാനിക്ക് ജീവകാരുണ്യത്തിനും സാമൂഹിക പ്രതിബദ്ധത പദ്ധതികൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചും യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) 2023 ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് സമ്മാനിച്ചു.

ഫിറോസ് അബ്ബാസ് ഖാൻ, സൈന നെഹ്‌വാൾ, അഭിനവ് ഭിന്ദ്ര, യു‌എസ്‌ഐ‌എസ്‌പി‌എഫ് പ്രസിഡന്റും സിഇഒയുമായ ഡോ മുകേഷ് അഗി എന്നിവരുടെ സാന്നിധ്യത്തിൽ യു‌എസ്‌ഐ‌എസ്‌പി‌എഫ് ചെയർമാൻ ജോൺ ചേമ്പേഴ്‌സ് നിത അംബാനിക്ക് അവാർഡ് സമ്മാനിച്ചു.

'ഈ അവാർഡ് ലഭിച്ചതിൽ എനിക്ക് അങ്ങേയറ്റം അഭിമാനം തോന്നുന്നു. റിലയൻസ് ഫൗണ്ടേഷൻ എന്ന നിലയിൽ ഞങ്ങൾ ഇന്ത്യയിലെ 75 ദശലക്ഷം ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കുക, കൊച്ചു കുഞ്ഞുങ്ങളെ പഠിപ്പിക്കുക, എല്ലാവർക്കും വിദ്യാഭ്യാസം, കായികം എന്നിവയാണ് എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത്. ഓരോ കുട്ടിക്കും കളിക്കാനുള്ള അവകാശവും പഠിക്കാനുള്ള അവകാശവും ഉണ്ടായിരിക്കണം'– നിത അംബാനി പറഞ്ഞു. 

English Summary:

Nita Mukesh Ambani Recieves Global Leadership Award 2023 for Philathropy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com