ADVERTISEMENT

ഫെമിനിസ്റ്റാണെന്നു കരുതി അവശ്യ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരിയെ മർദിച്ച് യുവാവ്. ദക്ഷിണ കൊറിയയിലാണ് സംഭവം. ദക്ഷിണ കൊറിയയിലെ തെക്കുകിഴക്കൻ നഗരമായ ജിഞ്ചുവിലെ കടയിൽ വച്ചാണ് ജീവനക്കാരിയെ ആക്രമിച്ചത്. രാത്രിയിയലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിൽ അക്രമി ജീവനക്കാരിയെ മർദിക്കുന്നത് കാണാം. സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. 

സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് ജീവനക്കാരിയെ തല്ലുന്നതും ചവിട്ടുന്നതും വ്യക്തമാണ്. അക്രമം തടയാനെത്തിയ 50 വയസ്സുകാരനെയും യുവാവ് ആക്രമിച്ചു. ജീവനക്കാരിക്ക് മുടി കുറവായതിനാൽ അവരൊരു ഫെമിനിസ്റ്റ് എന്ന് കരുതിയാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ‘നിങ്ങൾക്ക് മുടി കുറവായതിനാൽ നിങ്ങൾ ഒരു ഫെമിനിസ്റ്റായിരിക്കും. ഞാൻ ഒരു പുരുഷ ഷോവനിസ്റ്റാണ്, ഫെമിനിസ്റ്റുകൾ ആക്രമിക്കപ്പെടാൻ അർഹരാണെന്ന് ഞാൻ കരുതുന്നു’. എന്നു പറഞ്ഞാണ് യുവാവ് ജീവനക്കാരിയെ ആക്രമിച്ചത്. 

സംഭവ സ്ഥലത്ത് പൊലീസ് എത്തുന്നതു വരെയും യുവാവ് ജീവനക്കാരിയെ ആക്രമിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും സ്കിസോഫ്രീനിയ (schizophrenia) രോഗിയാണെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിൽ യുവതിക്ക് ചെവിക്കും ലിഗമെന്റിനും പരിക്കേറ്റു. കസേരകൊണ്ട് അടിച്ചതിനെ തുടർന്ന് മുഖത്തും തോളിലും പൊട്ടലുമുണ്ടായിട്ടുണ്ട്. 

ദക്ഷിണ കൊറിയയിൽ നേരത്തെയും മുടിക്ക് നീളം കുറവുള്ള സ്ത്രീകൾ ആക്രമണത്തിന് ഇരയായിട്ടുണ്ട്.  ചെറിയ മുടിയെ ഫെമിനിസവുമായാണ് ഇവർ ബന്ധപ്പെടുത്തുന്നത്. ഫെമിനിസത്തോട് ഏറെ എതിർപ്പുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. സാമ്പത്തികമായി പുരോഗതിയുള്ള രാജ്യങ്ങളിൽ ഏറ്റവും മോശം അവസ്ഥയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലും ദക്ഷിണ കൊറിയ ഇടംപിടിച്ചിരുന്നു.  സമീപ വർഷങ്ങളിൽ ഇവിടെ സ്ത്രീവിരുദ്ധ വികാരവും വർദ്ധിച്ചിട്ടുണ്ട്.  

2021-ൽ ടോക്കിയോ ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയ അമ്പെയ്ത്ത് താരത്തിനും ചെറിയ മുടിയുടെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 

English Summary:

South Korean man attacks shop clerk he thought was a feminist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com