‘ഫെയ്സ്ബുക് അമ്മാവന്മാർ കടക്കുപുറത്ത്’: ‘ബേബി കം ഡൗൺ’– നിറവയറിൽ നൃത്തം ചെയ്ത് അമല പോൾ
Mail This Article
ഗർഭകാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് അമല പോൾ. ഗർഭകാലത്തെ ഓരോ ദിവസവും താൻ ആസ്വദിക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നിറവയറുമായി നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് അമല പോൾ.
സ്ലീവ്‌ലെസ് ഒലിവ് ഗ്രീൻ സൈഡ് സ്ലിറ്റ് മേറ്റേണിറ്റി ഗൗണിലാണ് താരത്തിന്റെ നൃത്തം. ആശ്ചര്യത്തോടെ വയറിലേക്കു നോക്കുന്നതും നൃത്തം ചെയ്യുന്നതുമാണ് വിഡിയോ.
‘ബേബി കം ഡൗൺ, കം ഡൗൺ’ എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. കുഞ്ഞ് അതിഥിയെ കാണാനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണെന്നും താരം പറയുന്നു. നേരത്തേയും നിറവയറിൽ ഡാൻസ് ചെയ്യുന്ന വിഡിയോ അമല പോൾ പങ്കുവച്ചിരുന്നു.
വിഡിയോയ്ക്കു നിരവധി കമന്റുകളും എത്തി. ഗർഭകാലം മനോഹരമായി ആഘോഷിക്കുന്ന അമലയ്ക്ക് ആശംസകൾ നേരുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. താരത്തിനു പെൺകുഞ്ഞായിരിക്കുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. ഗർഭകാലത്ത് ശരീരത്തിൽ വരുന്ന മാറ്റങ്ങളെ വിമർശിക്കുന്നവരെയും കാണാം. എന്നാൽ ചില ഫെയ്സ്ബുക് അമ്മാവൻമാർ ഇൻസ്റ്റഗ്രാമിലെത്തിയിട്ടുണ്ട്. അവരോട് കടക്കു പുറത്ത് എന്നാണ് പറയുന്നതെന്നും ചിലർ കമന്റ് ചെയ്തു.