ADVERTISEMENT

ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ ലുക്കിൽ ബോളിവുഡ് താരം കത്രിന കെയ്ഫ് മുംബൈ വിമാനത്താവളത്തിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് കത്രീന മുംബൈ വിമാനത്താവളത്തിലെത്തിയത്. ഭർത്താവും നടനുമായ വിക്കി കൗശലിനും കുടുംബത്തിനുമൊപ്പം താരം ലണ്ടനിലാണെന്ന വാർത്തകൾ എത്തിയതിനു പിന്നാലെയാണ് കത്രീനയെ മുംബൈ വിമാനത്താവളത്തിൽ കണ്ടത്. 

കറുപ്പു നിറത്തിലുള്ള അയഞ്ഞ ടോപ്പും പാന്റുമായിരുന്നു താരത്തിന്റെ ഔട്ട്ഫിറ്റ്. മുടി അഴിച്ചിട്ടിരിക്കുന്നു. വസ്ത്രത്തിന് ഇണങ്ങുന്ന വിധം കറുപ്പ് സൺഗ്ലാസും വച്ചുള്ള താരത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. ക്യാമറ നോക്കി കൈവീശി കാണിച്ച് കാറിൽ കയറി പോകുന്നതും വിഡിയോയിൽ ഉണ്ട്. 

ലണ്ടനിലെ ഒരു തെരുവിലൂടെ കൈകോർത്ത് നടക്കുന്ന താരദമ്പതികളുടെ വിഡിയോ പുറത്തു വന്നതോടെയാണ് കത്രീന ഗർഭിണിയാണെന്ന രീതിയിൽ വാർത്ത പ്രചരിച്ചത്. മാധ്യമ ശ്രദ്ധയിൽ നിന്ന് മാറിനിൽക്കാനായാണ് താരം ലണ്ടനിൽ പോയതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ലണ്ടനിലാണ് കത്രീന കുഞ്ഞിനു ജന്മം നൽകുന്നതെന്ന് ഇതിനോടകം തന്നെ ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കത്രീന ഗർഭിണിയാണെന്നും അവർ ലണ്ടനിൽ തന്റെ ആദ്യത്തെ കുഞ്ഞിനു ജന്മം നൽകുമെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കത്രീനയെ പ്രതിനിധീകരിച്ചു കൊണ്ട് റെയിൻഡ്രോപ് ഏജൻസി അറിയിച്ചു. 

English Summary:

Katrina Kaif Spotted in New Look at Mumbai Airport Amid Pregnancy Rumors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com