ADVERTISEMENT

ഓരോ അവസരത്തിലും ബോളിവുഡ് താരങ്ങൾ ധരിക്കുന്ന വസ്ത്രങ്ങൾ ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുണ്ട്. അവയിൽ പലതും ട്രെൻഡായി മാറുന്നതും പുതുമയല്ല. മറ്റു ചിലതാകട്ടെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും വഴിവയ്ക്കുകയും ചെയ്യാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഉലജ്ജിന്റെ സ്ക്രീനിങ്ങിനെത്തിയപ്പോൾ  ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ ധരിച്ച വസ്ത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

സ്റ്റൈലിഷ് ലുക്കിൽ മിനി ഡ്രസ്സ് ധരിച്ചാണ് താരം എത്തിയത്. റിംസിം ദാദുവാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. പൂർണമായും ഓഫ് വൈറ്റ് നിറത്തിലുള്ള മിനി ഡ്രസ്സാണ് ഇത്. നവോഥാന കാലഘട്ടത്തിന്റെ കാലാതീതമായ ഭംഗിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് റിംസിം മിനി ഡ്രസ് ഡിസൈൻ ചെയ്തത്. സ്റ്റക്കോ എന്ന പേരിൽ ഇന്ത്യൻ കൗച്ചർ വീക്കിനായി റിംസിം ദാദു പ്രത്യേകം തയാറാക്കിയ ശേഖരത്തിൽ ഈ വസ്ത്രം ഉൾപ്പെടുത്തിയിരുന്നു.

സ്റ്റക്കോ ശേഖരത്തിൽ സീ ത്രൂ പാറ്റേണിലാണ് റിംസിം ഡ്രസ്സ് ഡിസൈൻ ചെയ്തിരുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള ലൈനിങ്ങും കൂടി ധരിച്ചായിരുന്നു മാധ്യമങ്ങൾക്കു മുന്നിൽ ജാൻവി എത്തിയത്. ഓഫ് ഷോൾഡർ ഡീപ് നെക്‌ലൈനാണ് മിനി ഡ്രസ്സിന് നൽകിയിരിക്കുന്നത്.  ഒരേസമയം ലളിതവും പ്രൗഢവും മനോഹരമായ വസ്ത്രത്തിൽ ജാൻവി കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് ധാരാളം ആരാധകർ പ്രതികരിക്കുന്നുണ്ട്. 

എന്നാൽ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നതോടെ  വസ്ത്രത്തിന്റെ പാറ്റേൺ ചില വിമർശനങ്ങൾക്കും വഴിയൊരുക്കി. ഓഫ് വൈറ്റ് നിറത്തിലുള്ള ടെക്സ്ചേർഡ് സീ ത്രൂ പാറ്റേൺ കാണുമ്പോൾ റവ ദോശ ഓർമ്മ വരുന്നു എന്നാണ് ആളുകളുടെ പ്രതികരണം. അടുത്തദിവസം ബ്രേക്ക്ഫാസ്റ്റിന് എന്തുണ്ടാക്കുമെന്ന് ചിന്തിച്ചിരുന്നപ്പോഴാണ് ചിത്രം കണ്ടതെന്നും വളരെ വേഗത്തിൽ ഉത്തരം കണ്ടെത്താൻ സാധിച്ചുവെന്നുമാണ് രസകരമായ ഒരു കമന്റ്. അതേസമയം പണ്ടുകാലത്ത് ഇതേ പാറ്റേണിൽ ടേബിൾ ക്ലോത്തുകൾ പുറത്തിറങ്ങിയിരുന്നുവെന്നും ചിലർ ഓർമിച്ചെടുത്തു. 

ലളിതമായ വസ്ത്രത്തിനു ചേർന്നു പോകുന്ന രീതിയിൽ ലൈറ്റ് മേക്കപ്പും സിമ്പിൾ ആഭരണങ്ങളുമാണ് ജാൻവി ധരിച്ചിരുന്നത്. സ്റ്റേറ്റ്മെന്റ് സിൽവർ ഇയറിങ്ങുകളും റിങ്ങുകളും മാത്രമാണ് ആഭരണങ്ങൾ. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള ഹൈ ഹീൽസാണ് താരം തിരഞ്ഞെടുത്തത്.

English Summary:

Bollywood Fashion Trends: Jhanhvi Kapoor's Elegant Yet Controversial Outfit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com