ADVERTISEMENT

മനോഹരമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് പലപ്പോഴും വിമർശനങ്ങള്‍ നേരിടുന്ന താരം കൂടിയാണ് മഡോണ. എന്നാലിപ്പോൾ വിമർശകരുടെ വായടപ്പിക്കുംവിധം അതിമനോഹരമായ ഫോട്ടോകൾ പങ്കുവയ്ക്കുകയാണ് താരം.

ഇതിഹാസ കഥകളിലെ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് മഡോണ പങ്കുവച്ചത്. ക്രീം നിറത്തിലുള്ള ബ്ലൗസും സ്കേർട്ടുമാണ് മഡോണയുടെ ഔട്ട്ഫിറ്റ്. ഗോൾഡൻ വർക്കുകളും പച്ച കല്ലുകളും തുന്നിച്ചേർത്തിരിക്കുന്നു. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ വശങ്ങളങ്ങളിൽ ചുവപ്പും ഗോൾഡനും വർക്കുള്ള ഷോൾ സ്റ്റൈൽ ചെയ്തിട്ടുണ്ട്. 

madonna-sp3
Image Credit: madonnasebastianofficial/ Instagram
madonna-sp3
Image Credit: madonnasebastianofficial/ Instagram

ഹെവി ആക്സസറീസാണ്. ചുവപ്പും വെള്ളയും കല്ലുകൾ പതിച്ച നെക്ലസും ഹെവി ജിമിക്കിയും കല്ലുകൾ പതിച്ച നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു. കമ്മലിനോടുള്ള ചേർത്തുള്ള വലിയ റിങ് മൂക്കുത്തിയാണ്. വസ്ത്രത്തിനിണങ്ങുന്നതാണ് കല്ലുകൾ പതിച്ച വളയും മോതിരവും. 

മിനിമം മേക്കപ്പാണ്. ഐലൈനറും ലിപ്സ്റ്റിക്കും ഉണ്ട്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്.

പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘നിങ്ങളെ കണ്ടാൽ ഒരു മഹാറാണിയെ പോലെയുണ്ട്. ഒരു കിരീടം കൂടി ഉണ്ടെങ്കിൽ നല്ലതാണ്. നിങ്ങൾ അത് അർഹിക്കുന്നുണ്ട്.’– എന്നാണ് ചിത്രങ്ങൾക്കു താഴെ ഒരാള്‍ കമന്റ് ചെയ്തത്.  മനോഹരം മഡോണ എന്നിങ്ങനെയുള്ള കമന്റുകളും എത്തി. 

English Summary:

Madonna Sebastian Shares Mesmerizing Photos in Royal Outfit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com