ADVERTISEMENT

കഥാതന്തുവിനാലും മേക്കിങ് മികവിനാലും മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. അഭിനയമികവിനാൽ മലയാള സിനിമാരംഗത്തെ അതുല്യ പ്രതിഭകൾ അനശ്വരമാക്കിയതാണ് ചിത്രത്തിലെ ഓരോ കഥാപാത്രവും. വീണ്ടും റിലീസ് ചെയ്യുമ്പോൾ മറ്റുപല ഘടകങ്ങൾക്കുമൊപ്പം മണിച്ചിത്രത്താഴിലെ കോസ്റ്റ്യൂം ഡിസൈനിങ്ങും ചർച്ചയാകുന്നുണ്ട്. മണിച്ചിത്രത്താഴിലെ ശോഭനയുടെ ഔട്ട്ഫിറ്റ്സിനെ കുറിച്ചാണ് സമൂഹമാധ്യമത്തിൽ ചർച്ച. സാരി പ്രേമികൾക്ക് എപ്പോഴും ആകർഷണം തോന്നുന്നവയാണ് മണിച്ചിത്രത്താഴിൽ ശോഭന ഉടുത്ത സാരികൾ. 

ചിത്രം ഇറങ്ങി 30 വർഷം പിന്നിടുമ്പോഴും ഈ സാരികളുടെ പുതുമ നഷ്ടപ്പെടുന്നില്ല എന്നതു തന്നെയാണ് ഇവയുടെ പ്രത്യേകത.  ചിത്രത്തില്‍ രണ്ടോ മൂന്നോ സീനുകളിൽ ധരിച്ചിരിക്കുന്ന ചുരിദാറുകൾ മാറ്റിനിർത്തിയാൽ തുടക്കം മുതൽ ഒടുക്കം വരെ ഭൂരിഭാഗം സമയവും സാരി തന്നെയാണ് ശോഭനയുടെ ഔട്ട്ഫിറ്റ്. ശോഭനയുടെ കഥാപാത്രമായ ഗംഗയുടെ സാരിക്കു തീപിടിക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ‘എങ്ങനെയാണെന്നറിയില്ല, സാരി മുക്കാൽഭാഗവും കത്തിയശേഷമാണ് ഞാനറിഞ്ഞത്. അല്ലി, ഒരു സാരി ഇങ്ങെടുക്ക്’ എന്ന് ഗംഗ എന്ന കഥാപാത്രം പറയുന്നതിലൂടെ ‘സാരി’ തിരക്കഥയുടെ ഭാഗമാവുക കൂടി ചെയ്യുന്നുണ്ട്. 

shobana-new2
Image Credit: Screengrab From Manichithrathazhu
shobana-new2
Image Credit: Screengrab From Manichithrathazhu

ബ്ലൗസുകൾക്കുമുണ്ട് പ്രത്യേകത. ചില സാരികൾക്ക് കോൺട്രാസ്റ്റും ചിലതിനും മാച്ചിങ്ങുമായ ബ്ലൗസുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോൾ ട്രെൻഡിയായി നിൽക്കുന്ന ഹാഫ്സ്ലീവോ, ത്രീഫോർത്തോ കൈകളുള്ള ബ്രോഡ്നെക്ക് ബ്ലൗസാണ് മിക്കതും. 

ഗംഗ എന്ന കഥാപാത്രം ധരിച്ചിരിക്കുന്ന സാരികൾ തിരഞ്ഞെടുത്തതിൽ ശോഭനയ്ക്കും പങ്കുണ്ടെന്നാണ് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ ഒരു ദേശീയ മാധ്യമത്തിനു മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മണിച്ചിത്രത്താഴിന്റെ വസ്ത്രാലങ്കാരത്തിന്റെ കാര്യത്തിൽ വലിയ വെല്ലുവിളികൾ നേരിട്ടിരുന്നതായും ഫാസിൽ വ്യക്തമാക്കിയിരുന്നു. ബെംഗലൂരുവിൽ നിന്ന് ശോഭന തന്നെ നേരിട്ട് തിരഞ്ഞെടുത്തവയാണ് മിക്കസാരികളും. തൊട്ടടുത്ത കടയിൽ കിട്ടുന്ന രീതിയിൽ സിംപിളായിരിക്കണം സാരികൾ. എന്നാൽ നൂറുകടകളിൽ തിരഞ്ഞാലും കിട്ടുകയുമരുത് എന്നായിരുന്നു സാരി തിരഞ്ഞെടുക്കുന്നതിൽ താൻ ശോഭനയ്ക്കു നൽകിയ നിർദേശമെന്നും ഫാസിൽ വ്യക്തമാക്കിയിരുന്നു. 

shobana-sp1
Image Credit: Screengrab From Manichithrathazhu
shobana-sp1
Image Credit: Screengrab From Manichithrathazhu

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ വേലായുധൻ കീഴില്ലമാണ് മണിച്ചിത്രത്താഴിന്റെ വസ്ത്രാലങ്കാരം. പി.എൻ മണിയായിരുന്നു മേക്കപ്പ് ആർട്ടിസ്റ്റ്. 

English Summary:

Manichitrathazhu: Unveiling the Timeless Allure of Shobhana's Sarees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com