ADVERTISEMENT

ഫാഷനിൽ വ്യത്യസ്തത പരീക്ഷിക്കുന്ന വ്യക്തിയാണ് ചലച്ചിത്രതാരം രചന നാരായണന്‍കുട്ടി. ഇപ്പോൾ മൊട്ടയടിച്ച് സാരിയിലുള്ള രചനയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ചാരനിറത്തിലുള്ള സാരിയും കറുപ്പ് ബ്ലൗസുമാണ് രചനയുടെ ഔട്ട് ഫിറ്റ്.

rachana-sp2
Image Credit: rachananarayanankutty/ Instagram
rachana-sp2
Image Credit: rachananarayanankutty/ Instagram

സാരിയിൽ കറുപ്പ് വരകളും ബട്ടർഫ്ലൈ പ്രിന്റും ഡിസൈൻ ചെയ്തിരിക്കുന്നു. സിൽവർ കസവ് ബോർഡറാണ്. കറുപ്പ് ട്രാൻസ്പരെന്റ് ഫുൾ സ്ലീവ്  ഹൈനെക്ക് ബ്ലൗസാണ്

ഗോൾഡൻ ഹാങ്ങിങ് ഇയർറിങ്സും മോതിരങ്ങളുമാണ് ആക്സസറീസ്. ചുവപ്പ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. ഐലൈനറും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. 

rachana-sp1
Image Credit: rachananarayanankutty/ Instagram
rachana-sp1
Image Credit: rachananarayanankutty/ Instagram

രചനയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഗംഭീര ലുക്ക്’ എന്നാണ് പലരും കമന്റ് ചെയ്തത്. ‘ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ’ എന്നിങ്ങനെ തമാശ രൂപേണയുള്ള കമന്റുകളുമെത്തി.

English Summary:

Rachana Narayanankutty Stuns in Saree After Shaving Head, Pictures Go Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com