ADVERTISEMENT

ഓണക്കാലമെത്തുന്നതോടെ മലയാളത്തനിമയുള്ള വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. പഴമയുടെ പ്രൗഢി നിലനിർത്തുന്നതിനൊപ്പം പുതിയകാലത്തിന്റെ ട്രെൻഡുകളും വസ്ത്രങ്ങളുടെ ഡിസൈനുകളിൽ ഉൾപ്പെടുത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഏറെ നാളെടുത്താണ് ഓരോ ഡിസൈനുകളും പിറവിയെടുക്കുന്നത്. വിപണിയിൽ വലിയ മത്സരമുള്ളതിനാൽ വ്യത്യസ്തത പുലർത്താൻ ഓരോരുത്തരും ശ്രദ്ധിക്കും. കേരളാസാരികളിലും കസവുവസ്ത്രങ്ങളിലും ഓണത്തിന്റ സ്മരണ ഉണർത്തുന്ന വിഭവങ്ങളും ഓണത്തപ്പനുമെല്ലാം ഡിസൈന്‍ ചെയ്താണ് പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണ ഇത്തവണ എത്തിയത്. ഡിസൈൻ തയാറാക്കിയതിനെ കുറിച്ചുള്ള വിഡിയോയും താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. 

‘സദ്യക്കുള്ള എല്ലാ വിഭവങ്ങളും ഉണ്ട്. ഇത്രയും താത്പര്യത്തോടെയുള്ള ഒരു കാര്യം ഇതുവരെയുണ്ടായിട്ടില്ല. ’– പൂർണിമ വിഡിയോയിൽ പറയുന്നു. ഓലപ്പന്ത്, പമ്പരം, വാഴയില, ഓണത്തപ്പൻ, നേന്ത്രപ്പഴം എന്നിവയെല്ലാം തന്നെ ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഡിസൈൻ ചിന്തകളും സ്കെച്ചിങ്ങും, അതുതയാറാക്കുന്നതും വരെ ഞങ്ങളുടെ ടീമിന്റെ പ്രവർത്തനം കാണുക.’– എന്ന കുറിപ്പോടെയാണ് പൂർണിമ വിഡിയോ പങ്കുവച്ചത്. 

poornima-sp1
Image credit∙ poornimaindrajith/ Instagram
poornima-sp1
Image credit∙ poornimaindrajith/ Instagram

സമൂഹമാധ്യമങ്ങളിലെത്തിയ വിഡിയോ ഇതിനോടകം തന്നെ നിരവധിപേർ കണ്ടുകഴിഞ്ഞു. ‘ഗൃഹാതുരസ്മരണയുണർത്തുന്ന ഡിസൈൻ’ എന്നാണ് വിഡിയോയ്ക്കു താഴെ ചിലർ കമന്റ് ചെയ്തത്.  കേരള സാരിയിൽ ഇത്തരം പരീക്ഷണങ്ങൾ ആദ്യമാണ്. അതിമനോഹരമായിരിക്കുന്നു– എന്നും കമന്റ് എത്തി. അതേസമയം ഈ ഡിസൈൻ കോമഡിയായിരിക്കുന്നു. എംബ്രോയഡറി പഠിക്കാൻ തുടങ്ങുന്ന കാലത്ത് ചെയ്യുന്ന ഡിസൈനാണ്– എന്നരീതിയിലുള്ള വിമർശനവും എത്തി. എന്നാൽ ഇത്തരം ഡിസൈൻ ചെയ്യുന്നവർക്കറിയാം അതിന്റെ ബുദ്ധിമുട്ടെന്നും വിമര്‍ശനങ്ങൾക്കു മറുപടിയായി പലരും കുറിച്ചു. 

English Summary:

Onam Style Reimagined: Poornima Indrajith's Prana Collection Wows with Modern Twists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com