ADVERTISEMENT

മുഖക്കുരുവും കലയും മാറാൻ പൊടിക്കൈകൾ പരീക്ഷിച്ചു മടുത്തോ? ആത്മവിശ്വാസം പോലും തകർക്കുന്ന കുരുക്കൾ നമ്മുടെ ഉറക്കം കെടുത്തും. ജീവിതത്തിലൊരിക്കലെങ്കിലും മുഖക്കുരു മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടാത്തവരുണ്ടാകില്ല. കൂടാതെ പലപ്രായത്തിലുള്ളവരിലും മുഖക്കുരു ഉണ്ടാകാറുണ്ട്. എണ്ണ പലഹാരങ്ങൾ കഴിക്കുന്നതു മുതൽ ഹോർമോൺ വ്യതിയാനം വരെ മുഖക്കുരു ഉണ്ടാവാൻ കാരണമാകും. എന്നാൽ ഇനി മുഖക്കുരുവിനെ ആലോചിച്ച് ടെൻഷൻ വേണ്ട. കുരുവും കലയും മാറ്റാൻ മൂന്ന് കിടിലൻ ഫേസ്മാസ്‌കുകൾ നമുക്കിന്ന് പരിചയപ്പെടാം.

പപ്പായ ഫേസ്പാക്ക്

പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകളായ പപ്പെയ്ൻ, ചൈമോപാപെയ്ൻ എന്നിവ ചർമത്തിന്റെ വീക്കം കുറയ്ക്കാനും പാടുകൾ അകറ്റാനും നല്ലതാണ്. സുഷിരങ്ങൾ അടഞ്ഞുപോകുന്നതും നിർജീവ ചർമ കോശങ്ങൾ നീക്കം ചെയ്തുകൊണ്ട് മുഖക്കുരു സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ഇതിനായി ഒരു പഴുത്ത പപ്പായ മുറിച്ചെടുത്ത് ഇതിൽനിന്ന് വിത്തുകൾ നീക്കം ചെയ്ത് ആവശ്യമായ പൾപ്പ് എടുക്കുക. ഈ പൾപ്പ് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. വേണമെങ്കിൽ ഇതിനൊപ്പം ഒന്നോ രണ്ടോ തുള്ളി നാരങ്ങാ നീരും ചേർക്കാവുന്നതാണ്. ഒരു 20 മിനുട്ട് നേരം അത് അങ്ങനെ തന്നെ വയ്ക്കണം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ എങ്കിലും പരീക്ഷിക്കാം.

തേനും മഞ്ഞളും

തേൻ ഒരു പ്രകൃതിദത്ത ഹ്യൂമെക്ടന്റാണ്, അതിനാൽ ഇത് ചർമത്തിന്റെ സ്വാഭാവിക ഈർപം നിലനിർത്തിക്കൊണ്ട് ചർമത്തിന് ഭാരക്കൂടുതൽ ഉണ്ടാകാതിരിക്കാൻ സഹായം ചെയ്യും. ചർമത്തിന്റെ പിഎച്ച് അളവ് ഏറ്റവും മനോഹരമായ രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരു ചേരുവ കൂടിയാണിത്. അതായത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. തേനിനൊപ്പം മഞ്ഞളും ചേർത്തിട്ടുള്ള ഒരു ഫേസ്മാസ്‌കാണിത്. ഇതിനായി ഒരു നുള്ള് മഞ്ഞളും, ഒരു ടേബിൾ സ്പൂൺ ഓർഗാനിക് തേനും മിക്സ് ചെയ്യുക. ശേഷം ഈ മാസ്ക് മുഖത്ത് പുരട്ടി വച്ച് 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. പുരികത്തിലും കണ്ണിന് ചുറ്റും ഇവ തേക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

മഞ്ഞളും മുൾത്താണിമിട്ടിയും

മുഖക്കുരു വന്നു തുടങ്ങുമ്പോൾ തന്നെ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പ്രകൃതിദത്ത പ്രതിവിധികളിൽ ഒന്നാണ് മഞ്ഞൾ. ആന്റി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ മഞ്ഞളിനുണ്ട്. അതുകൊണ്ടുതന്നെ മുഖക്കുരുവിനെ കൂടുതൽ വളരാൻ വിടാതെ വേരോടെ പിഴുതെറിയാൻ ഇത് സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂൺ മുൾട്ടാണി മിട്ടി കാൽ ടീസ്പൂൺ മഞ്ഞളിനോടൊപ്പം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂൺ കറ്റാർ വാഴ ജെല്ലും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇശേഷം ഈ പായ്ക്ക് മുഖത്ത് ഒരു 20 മിനുട്ട് നേരം വയ്ക്കാം. ഈ ഫേസ്പാക്ക് നിങ്ങളുടെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം തരും.

English Summary:

Banish Breakouts: 3 DIY Face Masks for Acne and Scars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com