ദുൽഖറിന്റെ സ്റ്റൈൽ ഐക്കൺ; ധരിക്കുന്നത് ലക്ഷങ്ങളുടെ വസ്ത്രങ്ങൾ; യുവാക്കളെ പിന്നിലാക്കും നാഗാർജുനയുടെ ഫാഷൻ സെൻസ്
Mail This Article
വയസ്സ് എത്രയായാലും നിങ്ങളുടെ സ്റ്റൈലിനും സൗന്ദര്യത്തിനും മാറ്റമൊന്നും വന്നിട്ടില്ലെന്ന രജനി സിനിമയിലെ ഡയലോഗ് ഓർമിപ്പിക്കുന്നതാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നാഗാർജുനയുടെ ജീവിതം. 65 വയസ്സായിട്ടും താരത്തിന്റെ സ്റ്റെലും ലുക്കും എന്നും യുവാക്കളെ പോലും പിന്നിലാക്കുന്നതാണ്.
മനോഹരമായ പുഞ്ചിരിയും ആരെയും ആകർഷിക്കുന്ന ഫേസ് കാർഡും എല്ലാം അദ്ദേഹത്തിന്റെ പ്ലസ് പോയിന്റാണ്. നീട്ടി വളർത്തിയ മുടി ആയിരുന്നു ഒരു സമയത്ത് നാഗാർജുനയുടെ മാസ്റ്റർ പീസ്.
പണ്ടുമുതലേ അദ്ദേഹത്തിന്റെ ഡ്രസിങ് സെൻസും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നീളൻ മുടിയും ബനിയനും അതിന് മുകളിൽ ഡെനിം ഷർട്ടും, ടൈറ്റ് ഫിറ്റഡ് പാന്റ്സുമായി വരുന്ന നാഗാർജുനയെ കണ്ടാൽ ആർക്കും പ്രണയം തോന്നിപ്പോകും. അത്രയ്ക്കും ചാർമിങ്ങാണ് അദ്ദേഹം. ട്രെൻഡിങ് ഷർട്ടുകളും ടി-ഷർട്ടുകളും അക്കാലത്തുതന്നെ നാഗാർജുനയുടെ ട്രേഡ് മാർക്കാണ്.
സിനിമയിൽ ഇപ്പോൾ അത്ര സജീവം അല്ലെങ്കിലും തെലുങ്ക് ബിഗ് ബോസിലെ അവതാരകനായി തിളങ്ങി നിൽക്കുകയാണ് നാഗാർജുന. ഓരോ എപ്പിസോഡിലും താരം ധരിക്കുന്ന ഡ്രെസും ആരാധകരുടെ മനം കീഴടക്കാറുണ്ട്. അതുപോലെ തന്നെ ധരിക്കുന്ന വസ്ത്രങ്ങളുടെ വിലയും ആരെയും അതിശയിപ്പിക്കുന്നതാണ്. ബിബി സീസൺ 6-ന്റെ ഒരു എപ്പിസോഡിൽ 1.06 ലക്ഷം രൂപ വിലമതിക്കുന്ന മോണോഗ്രാം ജാക്കാർഡ് സ്വറ്റ്ഷർട്ട് ധരിച്ചാണ് അദ്ദേഹം എത്തിയത്. കൂടാതെ 1.70 ലക്ഷം രൂപ വിലമതിക്കുന്ന ബ്രാൻഡഡ് മെറ്റാലിക് വെബ്ബിങ് പ്രിന്റഡ് സിൽക്ക് - ട്വിൽ ഹൂഡിയും ഒരു എപ്പിസോഡിൽ താരം ധരിച്ചിരുന്നു.
ഞെട്ടാൻ വരട്ടെ, ഏകദേശം 2.10 ലക്ഷം രൂപ വിലമതിക്കുന്ന ക്രൂ നെക്ക് പുള്ളോവർ ടി ഷർട്ടും അദ്ദേഹം ഇതിന് മുൻപ് ഷോയിൽ ധരിച്ചിട്ടുണ്ട്. അടുത്തിടെ ദുൽഖര്‍ സൽമാൻ തന്റെ സ്റ്റൈൽ ഐക്കൺ നാഗാർജുനയാണെന്നു പറയുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
ബ്രാൻഡഡ് വസ്ത്രങ്ങളുടെ കാര്യത്തിൽ നാഗാർജുന ഒരിക്കലും പിന്നോട്ടുനിൽക്കാറില്ല. വില ലക്ഷങ്ങളാണെങ്കിലും അത് താരം ധരിക്കുമോൾ പത്തിരട്ടി ലക്ഷ്വറി ആയി തോന്നും എന്നതാണ് മറ്റൊരു പ്രത്യേകത. ഡ്രെസിങ്ങിൽ മാത്രമല്ല ഇപ്പോഴും തന്റെ ആരോഗ്യം നന്നായി സൂക്ഷിക്കാന്‍ നാഗാർജുന പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പ്രത്യേകം ഡയറ്റും, എക്സസൈസും എല്ലാം ഈ പ്രായത്തിലും മുടങ്ങാതെ ചെയ്യുന്നുണ്ട്. മകൻ നാഗചൈതന്യക്ക് പോലും അച്ഛന്റെ സ്റ്റൈലിന്റെയും സൗന്ദര്യത്തിന്റെയും ഏഴയലത്ത് എത്താൻ പറ്റിയിട്ടില്ലെന്നാണ് ആരാധകപക്ഷം. രണ്ടാളെയും കണ്ടാൽ സഹോദരങ്ങളെ പോലെയേ തോന്നുള്ളു എന്ന് പറയുന്നവരും കുറവല്ല.