മോഡേൺ ലുക്കിലും താലിമാല അണിഞ്ഞു; പാരമ്പര്യത്തനിമ കൈവിടാതെ കീർത്തി
Mail This Article
കീർത്തി സുരേഷിന്റെ വിവാഹ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു. ഇപ്പോൾ വിവാഹത്തിനു ശേഷം കീർത്തി ആദ്യമായി പൊതുയിടത്തിൽ എത്തിയതിന്റെ വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. സ്റ്റൈലിഷായ വസ്ത്രങ്ങൾക്കൊപ്പം താലിമാല അണിഞ്ഞെത്തിയ കീർത്തിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
വരുൺ ധവാനൊപ്പം എത്തുന്ന ‘ബേബി ജോണാ’ണ് കീര്‍ത്തിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുക്കാനാണ് കീർത്തി വിവാഹശേഷം ആദ്യമായി എത്തിയത്. ഗൺമെറ്റൽ നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രമായിരുന്നു കീർത്തിയുടെ ഔട്ട്ഫിറ്റ്. ഡീപ്പ്നെക്ക് ലൈനാണ്. അടുത്തിടെ വിവാഹിതയായതുകൊണ്ടു തന്നെ താലിമാലയും അണിഞ്ഞാണ് കീർത്തി എത്തിയത്.
മിനിമൽ മേക്കപ്പാണ്. സ്മോക്കി ഐമേക്കപ്പ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. വേവി ഹെയര്‍ സ്റ്റൈൽ. വസ്ത്രത്തിനിണങ്ങുന്ന കമ്മലുകളും അണിഞ്ഞിരുന്നു. കറുജപ്പ് ഹാന്‍ഡ് ബാഗും പിൻപോയിന്റ് ചെരുപ്പും സ്റ്റൈൽ ചെയ്തിരിക്കുന്നു
മോഡേൺ വസ്ത്രത്തിനൊപ്പം ട്രഡീഷനല്‍ സ്റ്റൈലിൽ താലിമാല അണിഞ്ഞെത്തിയതാണ് വ്യത്യസ്തമായത്. ചുവപ്പ് ന്യൂഡിൽ സ്ട്രാപ്പ് ബോഡി കോണിനുള്ള മറ്റൊരു ചിത്രവും കീർത്തി പങ്കുവച്ചിരുന്നു. ഈ മോഡേൺ ലുക്കിനൊപ്പവും കീർത്തി താലിമാല അണിഞ്ഞിരുന്നു.