‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’, മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയാകുന്നു
Mail This Article
സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. സമൂഹ മാധ്യമത്തിൽ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് സീമ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിഷാന്താണ് വരന്‍.
ഇരുവരും പരസ്പരം മോതിരങ്ങൾ കൈമാറുന്ന ചിത്രം പങ്കുവച്ചു. ‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. വിവാഹ നിശ്ചയത്തിന് കസവു സാരിയിലാണ് സീമ അണിഞ്ഞൊരുങ്ങിയത്. കസവ് ബോർഡറും ലൈൻ ഡിസൈനും സാരിയിൽ നൽകിയിട്ടുണ്ട്. ഒരു ഹെവി ചോക്കറും മാച്ച് ചെയ്തു. സിംപിൾ ലുക്കിൽ അതിസുന്ദരിയായാണ് സീമ ഒരുങ്ങിയത്. കസവ് കുർത്തയും മുണ്ടുമാണ് നിഷാന്തിന്റെ വേഷം.
നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തുന്നത്. സീമ വിവാഹിതയാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും രണ്ടുപേർക്കും നല്ല ജീവിതം ആശംസിക്കുന്നെന്നും കമന്റുകളുണ്ട്. വിവാഹ തീയതിയും വരന്റെ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടില്ല.