ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബോളിവുഡിന്റെ ഇഷ്ടതാരമാണ് മലൈക അറോറ. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം ചെയ്തത്. ഇവർക്ക് അർഹാൻ ഖാൻ എന്നൊരു മകനുണ്ട്. അർഹാസിന്റെ പുതിയ പോഡ്കാസ്റ്റ് ഷോ ‘ഡംപ് ബിരിയാണി’യിൽ മലൈക കഴിഞ്ഞ ദിവസം അതിഥിയായെത്തിയിരുന്നു. ഷോയിൽ നിന്നുള്ള വിശേഷങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. 

‘താൻ അച്ഛനെ പോലെയാണോ?’ എന്നാണ് മലൈകയോട് മകന്‍ ചോദിച്ചത്. ‘നിന്റെ പെരുമാറ്റ രീതികളെല്ലാം നിന്റെ അച്ഛനെപ്പോലെയാണ്. നിങ്ങള്‍ രണ്ടുപേരും തമ്മില്‍ വളരെയധികം സാമ്യമുണ്ട്. ഒട്ടും ആകര്‍ഷണീയമല്ലാത്ത പെരുമാറ്റം.  പക്ഷേ, നിനക്കും നിന്റെ അച്ഛനും സമാന സ്വഭാവമാണ്. ചില കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ രണ്ടുപേര്‍ക്കും കൃത്യമായ ധാരണയുണ്ട്. അതേസമയം അര്‍ബാസിനെപ്പോലെ നീയും തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത വ്യക്തിയാണ്. അതെനിക്ക് ഇഷ്ടമില്ലാത്ത സ്വഭാവമാണ്. നിന്റെ ഷര്‍ട്ടിന്റെ നിറം, ഏത് ഭക്ഷണമാണ് കഴിക്കേണ്ടത്, ഏത് സമയത്താണ് എഴുന്നേല്‍ക്കണ്ടത് തുടങ്ങിയ കാര്യങ്ങളില്‍പോലും തീരുമാനമെടുക്കാന്‍ കഴിയുന്നില്ല’. മലൈക പറഞ്ഞു. എന്നാൽ മകന്റെ വെർജിനിറ്റിയെ പറ്റി അമ്മ തന്നെ ചോദ്യം ചോദിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വിമർശനത്തിനും ഇടയായി. ഒരമ്മ ചോദിക്കേണ്ട ചോദ്യമാണോ ഇത്, വല്ലാത്ത അവസ്ഥ എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. 

malaika2
മലൈക, Image Credits: Instagram/malaikaaroraofficial

കൂടാതെ മകന്റെ വെർജിനിറ്റിയെ പറ്റിയും മലൈകയുടെ വിവാഹത്തെ പറ്റിയുമെല്ലാം പോഡ്കാസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ‘എപ്പോഴാണ് നിന്റെ വെർജിനിറ്റി നഷ്ടപ്പെട്ടത്’ എന്നാണ് മലൈക മകനോട് ചോദിക്കുന്നത്. എന്നാൽ ആദ്യം ആ ചോദ്യത്തിന് കൊള്ളാമെന്ന് ഉത്തരം നൽകി ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് അർഹാസ്. പിന്നെയും മലൈക അതിനെ പറ്റി ചോദിക്കുമ്പോൾ അത് പറയാൻ ബുദ്ധിമുട്ടുണ്ടെന്നാണ് മകൻ പറഞ്ഞത്. പിന്നാലെ അമ്മയുടെ വിവാഹം എപ്പോഴാണെന്ന് മകനും ചോദിക്കുന്നുണ്ട്. എന്നാൽ അതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നാണ് മലൈക പറഞ്ഞത്.

malaika1
മലൈക, Image Credits: Instagram/malaikaaroraofficial

2002-ലാണ് അർബാസിന്റെയും മലൈകയുടെയും മകനായ അർഹാൻ ജനിച്ചത്. 2016-ൽ ഇരുവരും വേർപിരിഞ്ഞു. 2017-ൽ അവർ ഔദ്യോഗികമായി വിവാഹമോചനം നേടി. അർബാസ് പിന്നീട് മേക്കപ്പ് ആർട്ടിസ്റ്റ് ഷുറ ഖാനെ വിവാഹം കഴിച്ചു. നടൻ അർജുൻ കപൂറുമായി വർഷങ്ങളായി ഡേറ്റിങ്ങിലാണ് മലൈക 

English Summary:

Malaika Arora Faces Backlash for Probing Son's Virginity on Podcast

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com