ADVERTISEMENT

കാറുകളിലെ ജനപ്രിയ ഫീച്ചറുകളിലൊന്നാണ് വലിപ്പമേറിയ ടച്ച്‌സ്‌ക്രീനുകള്‍. 10.25 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേകള്‍ ഇന്ന് പല മോഡലുകളിലും പ്രധാന ഫീച്ചറാണ്. നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള കാര്‍ മോഡലുകളില്‍ വലിയ ഇന്‍ഫോടെയിന്‍മെന്റ് ഡിസ്‌പ്ലേയുള്ള ജനപ്രിയ കാറുകളെ പരിചയപ്പെടാം. ടാറ്റയും മഹീന്ദ്രയും ഹ്യുണ്ടേയും അടക്കമുള്ള മുന്‍ നിര കാര്‍ കമ്പനികളുടെ മോഡലുകള്‍ ഇക്കൂട്ടത്തിലുണ്ട്. 

സിട്രോണ്‍ സി3- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

എന്‍ട്രി ലെവല്‍ സിട്രോണ്‍ സി3 ഒഴികെയുള്ള മോഡലുകളില്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനാണുള്ളത്. ബസാള്‍ട്ട്, എയര്‍ക്രോസ് എസ്‌യുവികളിലേതിന് തുല്യമായ വലിപ്പത്തിലുള്ള ടച്ച്‌സ്‌ക്രീനാണിത്. രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 1.2 ലിറ്റര്‍ പെട്രോളില്‍ 82 എച്ച്പിയും 1.2 ലീറ്റര്‍ടര്‍ബോ പെട്രോളില്‍ 110 എച്ച്പിയുമാണ് കരുത്ത്. മാനുവല്‍/ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. എക്‌സ് ഷോറൂം വില 7.47-10.27 ലക്ഷം രൂപ. 

എംജി കോമറ്റ്- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

10.25 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീനുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള ഇവിയാണ് എംജി കോമറ്റ്. എക്‌സൈറ്റ് വകഭേദം മുതല്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ ഓപ്ഷനുകള്‍. 17.3കിലോവാട്ട് ബാറ്ററി, 42എച്ച്പി കരുത്തുള്ള മോട്ടോര്‍. റേഞ്ച് 230കിലോമീറ്റര്‍(എആര്‍എഐ). എക്‌സ് ഷോറൂം വില 8.20-9.83 ലക്ഷം രൂപ. 

ടാറ്റ പഞ്ച്- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

അക്കംപ്ലിഷ്ഡ്+ വകഭേദം മുതല്‍ ടാറ്റ പഞ്ച് മോഡലുകളില്‍ കഴിഞ്ഞ സെപ്തംബര്‍ മുതലാണ് ടാറ്റ 10.25 ഇഞ്ച് ഡിസ്‌പ്ലേ അവതരിപ്പിച്ചത്. വയര്‍ലെസ് ആന്‍ഡ്രോയിഡ്/ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 82എച്ച്പി കരുത്ത്. സിഎന്‍ജി ഓപ്ഷനാണെങ്കില്‍ കരുത്ത് 73.5എച്ച്പിയിലേക്കു ചുരുങ്ങും. മാനുവല്‍/ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകള്‍. എക്‌സ് ഷോറൂം വില 8.42-10.32 ലക്ഷം രൂപ. 

കിയ സിറോസ്- 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

ടച്ച്‌സ്‌ക്രീനിന്റെ കാര്യത്തില്‍ കിയ സിറോസിന് അല്‍പം പവര്‍ കൂടുതലാണ്. അതും സ്റ്റാര്‍ട്ടിങ് വകഭേദമായ എച്ച്ടികെ മുതല്‍ തന്നെ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ വരുന്നു. വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയും ബ്ലൂടൂത്ത് സൗകര്യവുമുണ്ട്. 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ 120എച്ച്പി കരുത്ത് പുറത്തെടുക്കും. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന് 116എച്ച്പി കരുത്ത്. മാനുവല്‍/ രണ്ട് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. എക്‌സ് ഷോറൂം വില 8.99-17.80 ലക്ഷം രൂപ.

ടാറ്റ ആള്‍ട്രോസ്- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

ആള്‍ട്രോസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ XZ LUXലാണ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനുള്ളത്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ ഓപ്ഷനുകള്‍. എതിരാളിയായ മാരുതി ബലേനോക്ക് 9 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1.2 ലിറ്റര്‍ എന്‍ജിന്‍ പെട്രോളില്‍ 88എച്ച്പിയും സിഎന്‍ജിയില്‍ 73.5 എച്ച്പിയും കരുത്ത് പുരത്തെടുക്കും. 1.5 ലിറ്റര്‍ ഡീസലില്‍ 90എച്ച്പിയാണ് കരുത്ത്. മാനുവല്‍/ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. എക്‌സ് ഷോറൂം വില 9 ലക്ഷം-11.30 ലക്ഷം രൂപ. 

മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്ഒ- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

എംഎക്‌സ്2 വകഭേദം മുതല്‍ എക്‌സ്‌യുവി 3എക്‌സ്ഒയില്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനുണ്ട്. വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ മിററിങ്, ഇ സിം അടിസ്ഥാനമായുള്ള കണക്ടഡ് കാര്‍ ടെക് ഫീച്ചറുകളും മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്ഒയില്‍ നല്‍കുന്നു. 1.5 ഡീസല്‍ എന്‍ജിന് 117എച്ച്പി കരുത്തും 1.2 ലിറ്റര്‍ പെട്രോളിന് 111 എച്ച്പി കരുത്തും 1.2 ഡയറക്ട് ഇന്‍ജക്ഷന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 131എച്ച്പി കരുത്തുമുണ്ട്. എംടി, എടി, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. എംഎക്‌സ്2 വകഭേദം മുതല്‍ എക്‌സ് ഷോറൂം വില 9.39 ലക്ഷം-15.57 ലക്ഷം രൂപ. 

ടാറ്റ നെക്‌സോണ്‍- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

ഇക്കഴിഞ്ഞ ജനുവരി മുതലാണ് പ്യുര്‍ + മുതലുള്ള മോഡലുകളില്‍ ടാറ്റ നെക്‌സോണ്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ നല്‍കുന്നത്. ക്രിയേറ്റീവ്+ വകഭേദം മുതല്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ ഓപ്ഷനുകള്‍. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 120എച്ച്പി കരുത്തും സിഎന്‍ജിക്ക് 100എച്ച്പി കരുത്തും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന് 115എച്ച്പി കരുത്തുമാണുള്ളത്. എംടി, എഎംടി, ഡിസിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. പ്യുര്‍+ മുതലുള്ള മോഡലുകളുടെ എക്‌സ് ഷോറൂം വില 9.70-15.60 ലക്ഷം രൂപ. 

ഹ്യണ്ടേയ് ഐ20- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

ഉയര്‍ന്ന വകഭേദം അസ്ത(ഒ) മുതലാണ് ഐ20യില്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനുള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ ഓപ്ഷനുകള്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ 83ബഎച്ച്പി കരുത്തും സിവിടിയില്‍ 88എച്ച്പി കരുത്തും പുറത്തെടുക്കും. അസ്ത(ഒ) മുതല്‍ എക്‌സ് ഷോറൂം വില 10-12.56 ലക്ഷം രൂപ. 

സ്‌കോഡ കൈലാഖ്- 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

സിഗ്നേച്ചര്‍+ വകഭേദം മുതല്‍ 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ ഓപ്ഷനുകള്‍. 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 115എച്ച്പി കരുത്ത് പുറത്തെടുക്കും. മാനുവല്‍ അല്ലെങ്കില്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. എക്‌സ് ഷോറൂം വില 11.40 ലക്ഷം-14.40 ലക്ഷം രൂപ. 

കിയ സോണറ്റ്- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

ഉയര്‍ന്ന വകഭേദമായ എക്‌സ് ലൈനിലും തൊട്ടു താഴെയുള്ള ജിടിഎക്‌സ് പ്ലസ് വകഭേദത്തിലുമാണ് കിയ സോണറ്റില്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനുള്ളത്. ആന്‍ഡ്രോയിഡ്/ ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 83എച്ച്പി കരുത്തും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 120 എച്ച്പി കരുത്തും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 115 എച്ച്പി കരുത്തും പുറത്തെടുക്കും. എക്‌സ് ഷോറൂം വില 11.83-15.60 ലക്ഷം രൂപ. 

ടാറ്റ പഞ്ച് ഇവി- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

ഉയര്‍ന്ന വകഭേദങ്ങളായ എല്‍ആര്‍, എസ്, എസ് എല്‍ആര്‍, എന്നിവയിലാണ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനുള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ ഓപ്ഷനുകള്‍. രണ്ട് ബാറ്ററി ഓപ്ഷനുകള്‍. 25കിലോവാട്ടിന് 81എച്ച്പി മോട്ടോര്‍(റേഞ്ച് 265 കിലോമീറ്റര്‍), 35 കിലോവാട്ടിന് 122 എച്ച്പി മോട്ടോര്‍(റേഞ്ച് 365 കിലോമീറ്റര്‍). എക്‌സ് ഷോറൂം വില 12.64-14.44 ലക്ഷം രൂപ.

English Summary:

Top Compact Cars with 10.25-Inch Touchscreen Displays

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com