സാരിയിൽ അതിസുന്ദരിയായി നയൻതാര, എന്തൊരഴകാണെന്ന് ആരാധകർ

Mail This Article
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയൻതാര. സമൂഹ മാധ്യമത്തിൽ നടി പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്. സാരിയിൽ അതിസുന്ദരിയായാണ് താരം എത്തിയത്.
ഗ്രേ നിറത്തിലുള്ള സിംപിൾ സാരിയാണ് ധരിച്ചത്. സാരിയിൽ നിറയെ ലൈനുകൾ നൽകിയിട്ടുണ്ട്. സാരിയുടെ അതേ പാറ്റേൺ സ്ലീവ്‍ലെസ് ബ്ലൗസ് പെയർ ചെയ്തു. ഒരു ഹെവി ചോക്കറാണ് ആക്സസറൈസ് ചെയ്തത്. സ്റ്റൈഡ് കമ്മലും പെയർ ചെയ്തു.

മിനിമൽ മേക്കപ്പ് ലുക്കാണ് ഫോളോ ചെയ്തത്. ബൺ ഹെയർ സ്റ്റൈൽ നയൻതാരയ്ക്ക് എലഗന്റ് ലുക്ക് നൽകി. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. സുന്ദരിയാണ്, എന്തൊരു അഴകാണ് എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.
